ട്രംപുമായി ചർച്ച നടത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

30 November, 2024


നിയുക്ത അമേരിക്കൻ  പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫ്ലോറിഡയിലെത്തി കൂടിക്കാഴ്ച നടത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും വിതരണം തടയാൻ ഡൊണാൾഡ് ട്രംപ് 25% തീരുവ ചുമത്താൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായാണ് ട്രൂഡോ തൻ്റെ പൊതുസുരക്ഷാ മന്ത്രിക്കൊപ്പം ട്രംപിനെ സന്ദർശിച്ചത്. 

ഡൊണാൾഡ് ട്രംപിനെ ഗോൾഫ് ക്ലബ്ബിൽ വെച്ചാണ് ട്രൂഡോ കണ്ടത്. ഇരു നേതാക്കളും ഒരുമിച്ച് അത്താഴം കഴിക്കുകയും വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ, ചർച്ചകൾ രഹസ്യമാക്കി വച്ചിരിക്കുകയുമാണ്. ഇരുവരും തമ്മിലുള്ള കരാർ പരസ്യമാക്കിയിട്ടില്ല. കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പ്രസിഡൻ്റ് എന്ന നിലയിൽ തൻ്റെ ആദ്യ ഉത്തരവായിരിക്കുമെന്ന് പറഞ്ഞു.

ഇതിനുശേഷം ട്രൂഡോ അമേരിക്കയിലെത്തുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡൻ്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ജി -7 രാജ്യങ്ങളിൽ നിന്നുള്ള ആദ്യ നേതാവാണ് ട്രൂഡോ. താരിഫ് പ്രശ്നം പരിഹരിക്കാൻ ട്രംപിനെ കാണുമെന്ന് മുന്നറിയിപ്പിന് ശേഷം ശനിയാഴ്ച തന്നെ അദ്ദേഹം പറഞ്ഞിരുന്നു.

Comment

Related News

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്ന് ട്രംപ്
തുർക്കിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 66 മരണം
അമേരിക്കയിൽ കഠിമായ മഞ്ഞുവീഴ്ച; നാല് പേർ മരിച്ചു. 2,100-ലധികം വിമാന സർവീസുകൾ റദ്ദാക്കി
ദൈവത്തെ ഓർത്ത് ട്രാൻസ്‌ജെൻഡറുകളോട് കരുണകാണിക്കണമെന്ന് ട്രംപിനോട് എപ്പിസ്‌കോപ്പൽ ബിഷപ്പ്