നടി ധന്യ മേരി വർഗീസിന്റെ 1.5 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

30 November, 2024


കൊച്ചി: നടിയും ബിഗ് ബോസ് താരവുമായ ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. ഫ്‌ലാറ്റ് തട്ടിപ്പുകേസിലാണ് നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങൾ ഇഡി കണ്ടുകെട്ടിയത്.

പട്ടത്തേയും കരകുളത്തെയും 1.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്. നടിയുടെ ഭർത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസൺ ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി. ഫ്‌ളാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പലരിൽ നിന്നായി വൻ തുക തട്ടിയെന്നാണ് കേസ്.

Comment

Related News

‘വിയറ്റ്നാം കോളനി’യിലെ റാവുത്തർ അന്തരിച്ചു
കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു
സെയ്ഫ് അലി ഖാനെ ആക്രമിച്ച അഞ്ജാതൻ വളരെ അക്രമാസക്തനായിരുന്നുവെന്ന് കരീന കപൂറിൻ്റെ മൊഴി
ബി.ജെ.പി തുടർഭരണത്തെപ്പറ്റി സക്കർബർ​ഗിന്റെ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് മെറ്റ ഇന്ത്യ പ്രതിനിധികൾ