Or copy link
ഈശോയിൽ ഒത്തിരി സ്നേഹമുള്ള ദൈവമക്കളെ, കുടുംബത്തിന്റെ അല്ലെങ്കിൽ വ്യക്തികളുടെ മനസമാധാനം പാടെ നശിപ്പിക്കുന്ന ഒന്നാണ് മാനസികരോഗം. തനിക്ക് മാനസികരോഗമുണ്ടെന്നു പറയാൻ മടിക്കുന്ന രോഗിയും തന്റെ വേണ്ടപ്പെട്ടവർക്ക് രോഗം ഉണ്ടെന്ന് പുറത്ത് പറയാൻ നാണിക്കുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും, ബാധിച്ചിരിക്കുന്നത് മനോരോഗത്തെക്കാളും അപകടകാരിയായ സ്റ്റിഗ്മ എന്ന ഭീഷണിയാണ്. ഈ കളങ്കത്തെ തകർത്ത് അവരെ നല്ല ചികിത്സയ്ക്കായി മുന്നോട്ടു കൊണ്ടു വരേണ്ടതുണ്ട്. മറ്റേതൊരു അവയവത്തിന് രോഗം വരുമ്പോൾ ചികിത്സിക്കുന്നതുപോലെ തന്നെ തലച്ചോറിന്റെ രോഗങ്ങളും ചികിത്സിക്കേണ്ടത് അനിവാര്യമാണ്. മാനസികരോഗങ്ങൾ വരുന്നത് കർമഫലം ആണെന്നും മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണെന്നുമുള്ള തെറ്റിധാരണകളൊക്കെ നമുക്ക് മാറ്റാം. നമ്മുടെ കുടുംബത്തിൽ അല്ലെങ്കിൽ കൂട്ടുകാരിൽ ആരെങ്കിലും മാനസിക രോഗികൾ ആയിട്ടുണ്ടെങ്കിൽ അവർ മൂലം നമ്മുടെ കുടുംബങ്ങളും തകരാം.
അങ്ങനെയുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുക. ഒരുപക്ഷെ അവരുടെ രോഗം നമ്മുടെ പ്രാർഥന കൊണ്ട് ഭേദമാകും.
ഇങ്ങനെയുള്ള ആളുകൾ മൂലം ഒരുപാട് കുടുംബങ്ങൾ തകരുന്നുണ്ട്. അത് തിരിച്ചറിയുവാൻ ദൈവത്തിൻറെ കൃപാവരം കിട്ടിയാൽ മാത്രമേ കഴിയൂ. നമുക്ക് അവരെ സ്നേഹിച്ച് അനുഗ്രഹിച്ച് പ്രാർത്ഥിക്കാം.
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്