സ്ഥാനമൊഴിയും മുമ്പ് ഇന്ത്യയുമായി 1.17 ബില്ല്യൺ ഡോളറിന്റെ പ്രതിരോധ ഇടപാട്; അംഗീകാരം നൽകി യു.എസ് പ്രസിഡന്റ് ബൈഡൻ

04 December, 2024


വാഷിംഗ്ടൺ: സ്ഥാനമൊഴിയും മുമ്പ് ഇന്ത്യയുമായി 1.17 ബില്ല്യൺ ഡോളറിന്റെ പ്രതിരോധ ഇടപാടിന് അംഗീകാരം നൽകി യു.എസ് പ്രസിഡന്റ് ബൈഡൻ . എംഎച്ച്60ആർ മൾട്ടി മിഷൻ ഹെലികോപ്റ്റർ ഉപകരണങ്ങളും, അനുബന്ധ ഉപകരണങ്ങളുമാണ് അമേരിക്ക ഇന്ത്യക്ക് വിൽക്കുക.

ആയുധ ഇടപാടിലൂടെ ഇന്ത്യയുടെ അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാനുള്ള യുദ്ധശേഷി വർധിപ്പിക്കുമെന്ന് അമേരിക്കൻ ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചു. സർക്കാരിന്റെ നാല് വർഷത്തെ കാലാവധി പൂർത്തിയാകുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് ബൈഡൻ ഭരണകൂടം ഇന്ത്യയ്ക്ക് പ്രധാന പ്രതിരോധ ഉപകരണങ്ങൾ വിൽക്കാൻ അനുമതി നൽകിയത്. എംഎച്ച്60ആർ മൾട്ടി മിഷൻ ഹെലികോപ്റ്ററുകളിലേക്കുള്ള അത്യാധുനിക ഉപകരണങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 30 മൾട്ടി ഫങ്ഷണൽ ഇൻഫൊർമേഷൻ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം ജോയിന്റ് ടാക്റ്റിക്കൽ റേഡിയോ സിസ്റ്റം, എക്ടേണൽ ഫ്യൂവൽ ടാങ്ക്, ഫോർവേർഡ് ലുക്കിങ് ഇൻഫ്രാറെഡ് സിസ്റ്റം, അഡ്വാൻസ്ഡ് ഡാറ്റാ ട്രാൻസ്ഫർ സിസ്റ്റം, ഓപ്പറേറ്റർ മെഷിൻ ഇന്റർഫേസ് അസിസ്റ്റന്റ് തുടങ്ങി നിരവധി ഉപകരണങ്ങളാണ് നാവികസേനയ്ക്ക് വേണ്ടി ഇന്ത്യ വാങ്ങുന്നത്.

ലോഖീദ് മാർട്ടിനുമായാണ് ഇടപാട് നടക്കുക.വിൽപ്പന കരാറിന്റെ ഭാഗമായി 20 അമേരിക്കൻ ഉദ്യോഗസ്ഥരോ അല്ലെങ്കിൽ 25 കോൺട്രാക്ടർ പ്രതിനിധികളോ ഇന്ത്യയിൽ എത്തും. പ്രോഗ്രാം സാങ്കേതിക പിന്തുണയ്ക്കും മേൽനോട്ടത്തിനുമായി താൽക്കാലികാടിസ്ഥാനത്തിൽ ആയിരിക്കും അമേരിക്കൻ ഉദ്യോഗസ്ഥർ എത്തുക.

Comment

Related News

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്ന് ട്രംപ്
തുർക്കിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 66 മരണം
അമേരിക്കയിൽ കഠിമായ മഞ്ഞുവീഴ്ച; നാല് പേർ മരിച്ചു. 2,100-ലധികം വിമാന സർവീസുകൾ റദ്ദാക്കി
ദൈവത്തെ ഓർത്ത് ട്രാൻസ്‌ജെൻഡറുകളോട് കരുണകാണിക്കണമെന്ന് ട്രംപിനോട് എപ്പിസ്‌കോപ്പൽ ബിഷപ്പ്