Or copy link
ന്യൂഡൽഹി: അമ്മയും മകളും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ കുത്തിക്കൊന്നു. പ്രഭാത നടത്തത്തിനായി പുറത്തുപോയതിനാൽ മകൻ രക്ഷപ്പെട്ടു. തെക്കൻ ഡൽഹിയിലെ നെബ് സരായിൽ ഇന്ന് രാവിലെയാണ് സംഭവം. രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെയാണ് മകൻ പതിവ് പ്രഭാത നടത്തത്തിനായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹം കണ്ടത്. പൊലീസ് ഉദ്യോസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, വീട്ടിൽ നിന്ന് സാധനങ്ങൾ ഒന്നും മോഷണം പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ വീട്ടിൽ മൂന്ന് പേർ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് അയൽവാസി എഎൻഐയോട് പറഞ്ഞു.
'ഞങ്ങൾ വീട്ടിൽ എത്തിയതിന് ശേഷം, മകൻ ഞങ്ങളോട് പറഞ്ഞു, താൻ പ്രഭാത നടത്തത്തിന് പോയി, തിരിച്ചെത്തിയപ്പോൾ തന്റെ മാതാപിതാക്കളും സഹോദരിയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കളുടെ വിവാഹവാർഷിക ദിനമായിരുന്നു. അവരെ ആശംസിച്ചതിന് ശേഷമാണ് ഞാൻ പ്രഭാത നടത്തത്തിന് പോയത് എന്ന് മകൻ പറഞ്ഞു'- അയൽവാസി പറഞ്ഞു.
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
Comment