അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം

04 December, 2024


കണ്ണൂർ മുൻ എഡിഎം നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കലക്റ്ററേറ്റിലേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. മഞ്ജുഷ അവധിയിൽ തുടരുകയാണ്. കോന്നി തഹസില്‍ദാറായി തുടരാന്‍ കഴിയില്ലെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ പോലുള്ള കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലി തല്‍ക്കാലം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അറിയിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം. വിഷയത്തില്‍ കലക്റ്ററുടെ ഉത്തരവ് കൂടി ഇനി വരേണ്ടതുണ്ട്.


Comment

Related News

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭിന്നതയിൽ സമവായമുണ്ടാകാൻ സാധ്യത
സ്‌കൂളിന് പുറത്തിറങ്ങിയാൽ തീർക്കുമെന്ന് അധ്യാപകർക്ക് വിദ്യാർഥിയുടെ ഭീഷണി
താമരശ്ശേരിയിൽ ഉമ്മയെ വെട്ടികൊന്ന മകന് മാനസിക വിഭ്രാന്തി
വാഹനാപകടത്തിൽ വൈദികൻ മരിച്ചാൽ രൂപതയ്ക്ക് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി