Or copy link
ബ്ര.ഷിബു കിഴക്കേക്കുറ്റ്
2025 ഏറെ ഉത്സാഹത്തോടെയും പ്രതീക്ഷയോടെയും ആരംഭിക്കുന്നതിനായി നമ്മെ സഹായിക്കുന്ന ബൈബിളിൽ നിന്നുള്ള ആറ് ഉദ്ധരണികൾ പരിചയപ്പെടാം. ഈ ആറ് ഉദ്ധരണികൾ തീർച്ചയായും പോസിറ്റിവിറ്റി, പ്രതീക്ഷ, മുന്നോട്ടുള്ള യാത്രയിൽ അചഞ്ചലമായ വിശ്വാസം എന്നിവ ജീവിതത്തിൽ കാത്തുസൂക്ഷിക്കാൻ സഹായിക്കും.
1. ജെറമിയ 29: 11
കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി.
2. ഫിലിപ്പീൻസ് 4: 13
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും.
3. സങ്കീർത്തനങ്ങൾ 27: 1
കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?
4. 1 പത്രോസ് 5: 7
നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ.
5. റോമാ 8: 28
ദൈവത്തെ സ്‌നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലവും നൻമയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
6. നിയമാവർത്തനം: 31: 6
ശക്തരും ധീരരുമായിരിക്കുവിൻ, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാൽ, നിങ്ങളുടെ ദൈവമായ കർത്താവാണ് കൂടെ വരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല.
എല്ലാവർക്കും പുതുവത്സരാശംസകൾ.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം