2024-ൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തത് ഇന്ത്യയിൽ; വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് പുറത്ത്

18 January, 2025


2024-ൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തത്  ഇന്ത്യയിലാണെന്ന് വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട്. ജനുവരി 15 ന് പ്രസിദ്ധീകരിച്ച വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 

ക്രൈസ്തവ പീഡനം നേരിടുന്ന ആദ്യ 13 രാജ്യങ്ങളിൽ 11ാം സ്ഥാനത്താണ് ഇന്ത്യ. സിറിയ പോലും 12ാം സ്ഥാനത്താണ്. 2176 ക്രൈസ്തവരാണ് ഇന്ത്യയിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ക്രൈസ്തവ ദേവാലയങ്ങൾക്കും കെട്ടിടങ്ങൾക്കും നേരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത് റുവാണ്ടയിലാണ്. ഇവിടെ ഭീകരാക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ടത് 4,000 ക്രിസ്ത്യൻ പള്ളികളും കെട്ടിടങ്ങളുമാണ്, റിപ്പോർട്ട് തുടരുന്നു.

2024-ൽ 100 ഓളം രാജ്യങ്ങളിൽ ക്രിസ്ത്യൻ പീഡനം "സമ്പൂർണമായി" വർധിച്ചു കൊണ്ടിരിക്കുന്നതായും 13 രാജ്യങ്ങളിൽ ക്രൈസ്തവ പീഡനം അതിൻറെ തീവ്രമായ തലത്തിലാണെന്നും വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കടുത്ത പീഡനങ്ങളുള്ള രാജ്യങ്ങളിൽ ഉത്തര കൊറിയ (96 പോയിൻ്റ്), സൊമാലിയ (93 പോയിൻ്റ്), ലിബിയ (91 പോയിൻ്റ്), എറിത്രിയ (89 പോയിൻ്റ്), യെമൻ (89 പോയിൻ്റ്), നൈജീരിയ (88 പോയിൻ്റ്), പാകിസ്ഥാൻ ( 87 പോയിൻ്റ്), സുഡാൻ (87 പോയിൻ്റ്), ഇറാൻ (86 പോയിൻ്റ്), അഫ്ഗാനിസ്ഥാൻ (84 പോയിൻ്റ്) എന്നിങ്ങനെ പോകുന്നു.അതി തീവ്ര ക്രൈസ്തവ വിരുദ്ധ രാജ്യങ്ങളിൽ 11ാം സ്ഥാനമുള്ള ഇന്ത്യ കഴിഞ്ഞാൽ തൊട്ടു പുറകിൽ സിറിയയും സൗദി അറേബ്യയുമാണ്! ഇതിൽ അഫ്ഗാനിസ്ഥാൻ കഴിഞ്ഞാൽ ആഗോള തലത്തിൽ അടുത്ത ക്രൈസ്തവ വിരുദ്ധ സ്ഥാനമാണ് ഇന്ത്യയ്ക്ക് എന്നത് ഞെട്ടിക്കുന്നതാണ്.

2024-ൽ നൈജീരിയയിൽ 3,100 ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും 2,830 ക്രിസ്ത്യാനികൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായും ക്രൈസ്തവ വംശഹത്യയ്ക്കെതിരെ വാദിക്കുന്ന ഓപ്പൺ ഡോർസിൻറെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.ആഗോള തലത്തിൽ നോക്കുമ്പോൾ ഇത് 2024ലെ കണക്കിൻ പ്രകാരം ഇത് വളരെ കൂടുതലാണ്.

വേൾഡ് വാച്ച് ലിസ്റ്റ് 2025 ൻറെ പ്രകാശനവേളയിൽ ഓപ്പൺ ഡോർസ് ഓപ്പൺ ഡോർസ് ഇറ്റലി ഡയറക്റ്റർ ക്രിസ്റ്റ്യൻ നാനി പറഞ്ഞത് 32 വർഷത്തെ തങ്ങളുടെ ഗവേഷണത്തിൽ തെളിഞ്ഞത് ലോകത്തിലെ 380 ദശലക്ഷം ക്രൈസ്തവർക്ക് തങ്ങൾ ആഗ്രഹിക്കുന്നത് വിശ്വസിക്കാനുള്ള അടിസ്ഥാന മനുഷ്യാവകാശം പോലുമില്ല എന്നാണ്.അവർ തങ്ങളുടെ ഈ അടിസ്ഥാന മനുഷ്യാവകാശത്തിനായി നാടു കടത്തപ്പെടുകയോ കൊല്ലപ്പെടുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തതായി ഓപ്പൺ ഡോർസിൻറെ ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.ഇത് വേദനാജനകമാണ്.

“32 വർഷത്തെ ഗവേഷണത്തിൽ, ക്രിസ്ത്യൻ വിരുദ്ധ പീഡനത്തിൽ ഞങ്ങൾ സ്ഥിരമായ വർദ്ധനവാണ് കണ്ടു വരുന്നത്. ഇതിൽ തന്നെ 2024 വീണ്ടും അസഹിഷ്ണുതയുടെ റെക്കോർഡ് വർഷമാണ് 7 ൽ 1 ക്രിസ്ത്യാനികൾ അവരുടെ വിശ്വാസം കാരണം വിവേചനമോ പീഡനമോ അനുഭവിക്കുന്നു.അതു കൊണ്ടു തന്നെ പൊതു സംവാദത്തിൽ മതസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കേണ്ടത് അടിയന്തിരാവശ്യമാണ്.'നാനി കൂട്ടിച്ചേർത്തു.ക്രിസ്റ്റ്യൻ നാനിയുടെ ഈ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ് ഇപ്പോൾ.

Related News

പ്രാർത്ഥനയാൽ എല്ലാം സാധ്യം
കർത്താവിന്റെ ദിനം അരികെ, ഒരുങ്ങാം
2024-ൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തത് ഇന്ത്യയിൽ; വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് പുറത്ത്
മദ്യപാനികളുടെ വിശുദ്ധൻ, ഈ വിശുദ്ധനോട് പ്രാർത്ഥിച്ചാൽ മദ്യപാനം മാറും