പോക്സോ കേസിൽ നടനും സംവിധായകനുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്

22 January, 2025


കോഴിക്കോട്: പോക്സോ കേസിൽ  നടനും സംവിധായകനുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തിങ്കളാഴ്ച രാത്രി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസിൽ നടൻറെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതിയും കഴിഞ്ഞയാഴ്ച ഹൈക്കോടതിയും തള്ളിയിരുന്നു. നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസ് 2024 ജൂണിലായിരുന്നു പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ ജയചന്ദ്രൻ ഒളിവിൽ പോയി. അന്നു മുതൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നടനെ പിടികൂടാനായില്ല.അടുത്തിടെ, കേസിൽ ജയചന്ദ്രനെതിരേ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു. പ്രതി വിദേശത്തേക്കു രക്ഷപെടാൻ സാധ്യതയുണ്ടെന്നും പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളിൽ അയയ്ക്കുന്നില്ലെന്നും ഇവരുടെ പരാതിയിൽ പറയുന്നുണ്ട്.

Related News

തനിക്കും കുടുംബത്തിനുമെതിരേ സൈബർ ആക്രമണം നടക്കുന്നതായി നിർമാതാവ് ജി. സുരേഷ് കുമാർ
ആരെയും വേദനിപ്പിക്കാനല്ല സുരേഷ്‌കുമാർ പറഞ്ഞത്; ലിസ്റ്റിൻ സ്റ്റീഫൻ
ജി സുരേഷ് കുമാറിനെ പിന്തുണച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; ജൂൺ ഒന്നുമുതൽ സിനിമാസമരം
ഓക്കെ അല്ലെ അണ്ണാ; ആന്‍റണി പെരുമ്പാവൂരിന്റെ വിമർശനത്തിന് പൃഥ്വിരാജിന്റെയും ഉണ്ണി മുകുന്ദന്റെയും പിന്തുണ