ഷാരോൺ വധക്കേസ്; ജഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ മെൻസ് അസോസിയേഷൻ ശ്രമം

22 January, 2025


തിരുവനന്തപുരം:  ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ എത്തിയ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ  പൊലീസ് തടഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചായിരുന്നു സംഭവം സംഘടിപ്പിച്ചിരുന്നത്. സംഘടിച്ചെത്തിയ പ്രവർത്തകർ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ.എം. ബഷീറിൻറെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ ശ്രമിക്കുകയായിരുന്നു.

രാഹുൽ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്. എന്നാൽ പൊലീസ് സംഘടനാ പ്രവർത്തകർക്ക് നോട്ടീസ് നൽകുകയും, കട്ടൗട്ട് നിർമ്മിക്കാനായി കൊണ്ടുവന്ന ഫ്ളക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണർ ഓഫീസിൽ അറിയിച്ചിരുന്നതായും, അപ്പോൾ പ്രത്യേക നിർദേശമൊന്നും നൽകിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറയുന്നു. എന്നാൽ ഇന്നു പരിപാടിക്കെത്തിയപ്പോൾ മ്യൂസിയം എസ്‌ഐയും സർക്കിൾ ഇൻസ്‌പെക്ടറും വന്ന് എല്ലാവരുടേയും പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും നോട്ടീസ് ഒപ്പിട്ടു വാങ്ങുകയും ചെയ്യുകയായിരുന്നു എന്ന് പ്രവർത്തകർ പറയുന്നു.

നേരത്തെ കാക്കനാട് ജയിലിന് മുന്നിൽ പടക്കം പൊട്ടിച്ച് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത് ആഘോഷിക്കാനെത്തിയപ്പോഴും പൊലീസ് കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞിരുന്നു.

Related News

തനിക്കും കുടുംബത്തിനുമെതിരേ സൈബർ ആക്രമണം നടക്കുന്നതായി നിർമാതാവ് ജി. സുരേഷ് കുമാർ
ആരെയും വേദനിപ്പിക്കാനല്ല സുരേഷ്‌കുമാർ പറഞ്ഞത്; ലിസ്റ്റിൻ സ്റ്റീഫൻ
ജി സുരേഷ് കുമാറിനെ പിന്തുണച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; ജൂൺ ഒന്നുമുതൽ സിനിമാസമരം
ഓക്കെ അല്ലെ അണ്ണാ; ആന്‍റണി പെരുമ്പാവൂരിന്റെ വിമർശനത്തിന് പൃഥ്വിരാജിന്റെയും ഉണ്ണി മുകുന്ദന്റെയും പിന്തുണ