Or copy link
മുംബൈ: മോഷ്ടാവിന്റെ കുത്തേറ്റ ഉടൻ തന്നെ അതിവേഗം ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറോട് നന്ദിപറഞ്ഞ് നടൻ സെയ്ഫ് അലി ഖാൻ. നടന്റെ അമ്മ ശർമിള ടാഗോർ മകന്റെ ജീവൻ രക്ഷിച്ചതിന് ഓട്ടോ ഡ്രൈവറോട് നന്ദി പറയുകയും ഡ്രൈവറെ അനുഗ്രഹിക്കുകയും ചെയ്തു. അപകടം നടന്ന ജനുവരി 16ന് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ബജൻ സിങ് റാണ ലീലാവതി ആശുപത്രിയിലെത്തിയാണ് നടനെ കണ്ടത്. ഡിസ്ചാർജ് ചെയ്യുന്നതിന്റെ അഞ്ച് മിനിറ്റ് മുമ്പാണ് ഇരുവരും തമ്മിൽ കണ്ടത്.
നടൻ ഓട്ടോറിക്ഷയിൽ കയറിയ ഉടനെ തന്നെ ആശുപത്രിയിലെത്താൻ എത്ര സമയം എടുക്കുമെന്നാണ് ആദ്യം ചോദിച്ചതെന്ന് ഓട്ടോ ഡ്രൈവർ പറയുന്നു. നടന്റെ വീടിന് മുന്നിലൂടെ പോകുന്ന സമയത്ത് പെട്ടെന്ന് പ്രധാന ഗേറ്റിന് മുന്നിൽ നിന്ന് ഓട്ടോറിക്ഷ നിർത്താൻ പറഞ്ഞുകൊണ്ട് ഒരു സ്ത്രീ നിലവിളിച്ചുകൊണ്ട് ഓടിയെത്തുന്നത് കണ്ടു. എന്നാൽ അത് സെയ്ഫ് അലി ഖാൻ ആണെന്ന് അപ്പോൾ അറിയില്ലായിരുന്നു.
ഒരു ചെറിയ കുട്ടിയും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. എട്ട് പത്ത് മിനിറ്റിനുള്ളിൽ ഞങ്ങൾ ആശുപത്രിയിലെത്തി. കഴുത്തിന്റെ പുറകിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. വെളുത്ത കുർത്ത രക്തം പുരണ്ട് ചുവപ്പായി മാറിയിരുന്നു. യാത്രാ കൂലിയൊന്നും ചോദിച്ചില്ല. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡ്രൈവർ പറഞ്ഞു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം