Or copy link
വാഷിങ്ടൺ: ദൈവത്തെ ഓർത്ത് ട്രാൻസ്‌ജെൻഡറുകളോട് കരുണകാണിക്കണമെന്ന് വാഷിങ്ടൺ എപ്പിസ്‌കോപ്പൽ ബിഷപ്പ് റൈറ്റ് റവ. മരിയാൻ എഡ്ഗർ ബുഡ്ഡേ.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന ചടങ്ങിലായിരുന്നു ബിഷപ്പിന്റെ അഭ്യർഥന.
'ദൈവത്തെ ഓർത്ത് നമ്മുടെ രാജ്യത്ത് ഭയപ്പെടുന്ന ജനങ്ങളോട് കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു. ഡെമോക്രാറ്റുകളിലും റിപ്പബ്ലിക്കൻസിലും ഉൾപ്പെടെ സ്വവർഗ്ഗാനുരാഗികളും ലെസ്ബിയൻ, ട്രാൻസ്‌ജെൻഡറുകളുമുണ്ട്. ചിലർ ജീവനിൽ ഭയപ്പെടുന്നു,' വാഷിങ്ടൺ നാഷണൽ കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ ബിഷപ് പറഞ്ഞു.
ഈ സമയം സദസ്സിൽ ട്രംപിനൊപ്പം ഭാര്യ മെലനിയയും വൈസ് പ്രസിഡന്റ് ജെഡി വാൻസും ഒപ്പമുണ്ടായിരുന്നു. ബിഷപ്പിന്റെ അഭ്യർഥനയ്ക്ക് പിന്നാലെ ട്രംപ് തിരിഞ്ഞ് വാൻസിനോട് എന്തോ സംസാരിച്ചു. അതിനു മറുപടിയായി വാൻസ് തലകുലുക്കുകയും ചെയ്തു. എന്നാൽ പിന്നീട് പ്രാർഥനാ ചടങ്ങുകളെക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകരോടു പ്രാർഥനാ ചടങ്ങ് അത്ര നന്നായതായി തോന്നിയില്ലെന്നും മെച്ചപ്പെടുത്താമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.
നേരത്തെയും ബിഷപ് ബുഡ്ഡെ ട്രംപിന്റെ നിലപാടുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. ജോർജ് ഫ്‌ലോയിഡിന്റെ വംശീയ കൊലയിൽ പ്രതിഷേധിച്ച് വാഷിങ്ടനിലെ സെന്റ് ജോർജ് എപ്പിസ്‌കോപ്പൽ പള്ളിക്കു മുന്നിൽ പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയിരുന്നു. ഇതിനുപിന്നാലെ പള്ളിയുടെ മുമ്പിലെത്തിയ ട്രംപ് ബൈബിൾ ഉയർത്തിപ്പിടിച്ചുനിന്നത് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ചരിത്രപ്രധാനമായ പള്ളിക്കുമുന്നിൽ ട്രംപ് രാഷ്ട്രീയം കളിച്ചെന്ന് പറഞ്ഞ് ബിഷപ് ബുഡ്ഡേ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം