തുർക്കിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 66 മരണം

23 January, 2025


അങ്കാറ: തുർക്കിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 66 മരണം.  51 പേർക്ക് പരിക്ക്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തുർക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. തലസ്ഥാനമായ അങ്കാറയിൽ 110 കിലോമീറ്റർ അകലെയുള്ള ഹോട്ടലിലാണ് അപകടം ഉണ്ടായത്

തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. 238 പേരാണ് ഹോാട്ടലിൽ ഉണ്ടായിരുന്നത്. അഗ്‌നിശമനസേനയുടെ 30 വാഹനങ്ങളും 28 ആംബുലൻസുകളും സംഭവസ്ഥലത്ത് രക്ഷപ്രവർത്തനങ്ങളിൽ സജീവമാണ്. ശക്തമായ കാറ്റ് അഗ്‌നിശമന പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്‌കരമാക്കുന്നുണ്ട്. ഹോട്ടലിന്റെ മുൻഭാഗം മരം കൊണ്ട് നിർമ്മിച്ചതായതിനാൽ തീ പെട്ടന്ന് പടർന്ന് പിടിക്കാൻ കാരണമായി. കനത്ത പുക കാരണം എമർജൻസി എക്‌സിറ്റിലേക്കുള്ള പടികൾ കണ്ടെത്താനും ബുദ്ധിമുട്ടായി. ഹോട്ടലിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ബൊലു പ്രവിശ്യയിലെ കർത്താൽകായ സ്‌കീ റിസോർട്ട് പ്രദേശവാസികൾക്ക് പ്രിയപ്പെട്ടതാണ്.

ഹോട്ടലൽ ഉണ്ടായിരുന്നവർ കയറുകൾ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തീപടരുന്നത് കണ്ട് ഹോട്ടലിൽ നിന്ന് ചാടിയവർ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. വിവരം അറിഞ്ഞ് നിരവധി മന്ത്രിമാർ ഉൾപ്പടെ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Related News

യുഎസിലെ സർക്കാർ ഏജൻസികളിൽ നിന്ന് 9,500 ജീവനക്കാരെ പിരിച്ചുവിട്ടു
ഇന്ത്യയ്ക്ക് അമേരിക്കയുടെ റെസിപ്രോക്കൽ താരിഫ്, ആശങ്കയിൽ‌ ലോകരാജ്യങ്ങൾ
ഗാസയിൽ നിന്നുള്ള 2000 ത്തോളം കുട്ടികളെ സ്വീകരിക്കുമെന്ന് ജോർദ്ദാൻ രാജാവ്
യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് റെസിപ്രോക്കൽ താരിഫ് ഏർപ്പെടുത്തുമെന്ന് വൈറ്റ്ഹൗസ്