Or copy link
വാഷിങ്ടൺ: ഫെബ്രുവരി ഒന്ന് മുതൽ ചൈനീസ് നിർമിത ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്ന് ട്രംപ് . മെക്‌സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെന്റാനിൽ അയക്കുന്നതിന്റെ പശ്ചാത്തലത്തിൽ തന്റെ ഭരണകൂടവുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ ചൂഷകരെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അതേസമയം വ്യാപാര യുദ്ധത്തിൽ വിജയികളുണ്ടാകില്ലെന്ന് ചൈനയും പ്രതികരിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് 60 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. മെക്‌സിക്കോയിലും കാനഡയിലും 25 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ചൈനയുടെ താരിഫിനെക്കുറിച്ച് പറഞ്ഞത്.
അമേരിക്കയിലേക്ക് രേഖകളില്ലാത്ത കുടിയേറ്റക്കാരെയും മയക്കുമരുന്നുകളും പ്രവേശിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ട്രംപ് നികുതി ചുമത്തിയത്. യൂറോപ്യൻ യൂണിയനെയും ട്രംപ് വിമർശിച്ചു. 'ഇയു വളരെ മോശമായാണ് ഞങ്ങളോട് പെരുമാറുന്നത്. അതുകൊണ്ട് അവർ താരിഫുകൾക്ക് വിധേയരാകേണ്ടി വരും', അദ്ദേഹം പറഞ്ഞു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം