Or copy link
ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷർ കുക്കറിൽ പാകം ചെയ്ത ഭർത്താവ് പിടിയിൽ. തെലങ്കാനക്കാരൻ ഗുരു മൂർത്തിയാണ് പിടിയിലായത്. യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുമൂർത്തി നടത്തിയ ക്രൂരകൃത്യം കണ്ടെത്തിയത്. സംശയത്തെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും പൊലീസ് പറയുന്നു.
ഹൈദരാബാദ് സ്വദേശിയായ ഗുരു മൂർത്തി കുറ്റകൃത്യം മറയ്ക്കാനാണ് ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കിയത് എന്നും പൊലീസ് പറയുന്നു.ജനുവരി 16നാണ് 35 കാരിയായ വെങ്കട മാധവിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയത്. അന്വേഷണത്തിനിടെ ഭർത്താവിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഗുരു മൂർത്തി കുളിമുറിയിൽ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. തുടർന്ന് പ്രഷർ കുക്കറിലിട്ട് വേവിച്ചു. തുടർന്ന് അസ്ഥികൾ വേർപെടുത്തി. മൂന്ന് ദിവസത്തിനിടെ മാംസവും അസ്ഥികളും പലതവണ പാകം ചെയ്ത ശേഷം പ്രതി മൃതദേഹ ഭാഗങ്ങൾ പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ തള്ളിയതായി റിപ്പോർട്ടിൽ പറയുന്നു.
മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിആർഡിഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഇരുവർക്കുമായി രണ്ട് കുട്ടികൾ ഉണ്ട്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കൊലപാതകത്തിനുള്ള കാരണം എന്ത് എന്ന് വ്യക്തമല്ല.പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം