Or copy link
ബ്രദർ. ഷിബു കിഴക്കേക്കുറ്റ്
കർത്താവിന്റെ രണ്ടാം വരവിനായി ഒരുങ്ങേണ്ട പതിമൂന്നാം മണിക്കൂറിലാണ് നാം ജീവിക്കുന്നത്. പ്രപഞ്ചത്തിലെ പല മാറ്റങ്ങളും മണവാളൻ മണിയറയ്ക്കരികിൽ എന്ന സത്യം സാക്ഷ്യപ്പെടുത്തുന്നു. യുദ്ധവും ഭൂകമ്പങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയും ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ പകർച്ച വ്യാധികളുമെല്ലാം കർത്താവിന്റെ ദിനം ആസന്നമാണ് എന്നതിന്റെ ലക്ഷണമാണ്. അമേരിക്കയിലുണ്ടായ കാട്ടുതീയും മറ്റ് രാജ്യങ്ങളിലുണ്ടായ ഭൂകമ്പങ്ങളും നമ്മുടെ നാട്ടിലുണ്ടായ ഉരുൾപൊട്ടലുമെല്ലാം കർത്താവിന്റെ വരവിനെ വിളിച്ചോതുന്നു.
ഇനിയും ഭൗതീകമായ ആഗ്രഹങ്ങൾക്കുവേണ്ടി ഓടാതെ, കർത്താവിലുള്ള നിത്യജീവിതത്തിനായുള്ള നന്മകൾ സ്വരൂകൂട്ടേണ്ട സമയമാണിത്. നാം ജീവിക്കുന്നത് പതിമൂന്നാം മണിക്കൂറിലാണ്. തിരുവെഴുത്തുകൾ അണുവിട തെറ്റാതെ നിറവേറിക്കൊണ്ടിരുന്നു. ഇത് പ്രിയ ദൈവമക്കൾക്കായി എനിക്ക് ലഭിച്ച ചില സന്ദേശങ്ങളാണ്.
അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ട്രംപ് സ്ഥാനമേറ്റുകഴിഞ്ഞു. നാൽപ്പത്തിയൊമ്പതാം പ്രസിഡന്റാകുമ്പോഴേക്കും കേട്ടുകേൾവി പോലുമില്ലാത്ത പല കാര്യങ്ങളും ലോകത്ത് സംഭവിക്കും. കാരണം ട്രംപിന്റെ അധികാരം ദൈവത്തിൽ നിന്നാണ്. വിശ്വാസത്തെ മുറുകെപിടിച്ചാണ് ട്രംപിന്റെ ഓരോ പ്രവൃത്തിയും. ഉന്നതത്തിൽ നിന്നല്ലാതെ അധികാരമില്ലെന്ന് ഈശോ പറഞ്ഞിട്ടുണ്ടെന്നോർക്കണം.
2033 ആകുമ്പോഴേക്കും ഈശോ ഉത്ഥാനം ചെയ്തിട്ട് 2000 വർഷം തികയുകയാണ്. സുവിശേഷം ലോകം മുഴുവൻ എത്തിയതിനുശേഷമായിരിക്കും ക്രിസ്തുവിന്റെ രണ്ടാം വരവ്. രാജ്യത്തിന്റെ സുവിശേഷം ലോകം മുഴുവൻ പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു. അതിന് ശേഷം അന്ത്യം ആഗതമാകും എന്നാണല്ലോ തിരുവെഴുത്ത്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഈശോയെ ഏറ്റു പറഞ്ഞതും അത് ലോക മാധ്യമങ്ങൾ സംപ്രേഷണം ചെയ്തതും ഈ വചന പൂർത്തീകരണത്തിന്റെ ഭാഗമാണ്. അതുപോലെ ഇന്ന് അനേകായിരങ്ങളാണ് സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ വേണ്ടി ടെക്നോളജികൾ ഉപയോഗപ്പെടുത്തുന്നത്. നമ്മുടെ പ്രവർത്തനവും അതിനുവേണ്ടിയാണ്. 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കാനാണ് 24 ന്യൂസ് ലൈവ്.കോമിൻറെ പ്രാർത്ഥന ഗ്രൂപ്പും പത്രവും ശ്രമിക്കുന്നത്. നമ്മുടെ ഈശോയെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ ആരും മടി കാണിക്കരുത്. അതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം