Or copy link
നമ്മുടെ പ്രാർത്ഥനകൾ ദൈവം കേൾക്കണമെങ്കിൽ നമ്മൾ ദൈവകൽപ്പനകൾ പാലിച്ച് ഒന്നാംസ്ഥാനം ദൈവത്തിനു കൊടുത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കണം. അതിന് നിങ്ങളെ സഹായിക്കുന്ന വചനങ്ങളാണ് ഇതെല്ലാം. ഈ വചനങ്ങളിലൂടെ ദൈവം എങ്ങനെ പ്രാർത്ഥിക്കണമെന്ന് നമ്മോട് പറയുന്നുണ്ട്. പഴയ നിയമം, ജോബ് , അദ്ധ്യായം 22, വാക്യം 20-30
തീർച്ചയായും ഞങ്ങളുടെ ശത്രുക്കൾപിഴുതെറിയപ്പെട്ടിരിക്കുന്നു. അവർ അവശേഷിപ്പിച്ചത് അഗ്‌നിക്കിരയാവുകയും ചെയ്തു. ദൈവവുമായി രമ്യതയിലായി, സമാധാനത്തിൽ കഴിയുക. അപ്പോൾ നിനക്കു നൻമ വരും. അവിടുത്തെ അധരങ്ങളിൽ നിന്ന് ഉപദേശം സ്വീകരിക്കുക; അവിടുത്തെ വാക്കുകൾ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുക. സർവശക്തന്റെ സന്നിധിയിലേക്കു തിരിച്ചു വരുകയും നിന്നെത്തന്നെ എളിമപ്പെടുത്തുകയും ചെയ്യുമെങ്കിൽ, നിന്റെ കൂടാരത്തിൽ നിന്ന് അനീതിയെ നീ അകറ്റിക്കളയുമെങ്കിൽ സ്വർണത്തെ പൊടിയിലും ഓഫീർപ്പൊന്നിനെ നദീതടത്തിലെകല്ലുകൾക്കിടയിലും എറിയുമെങ്കിൽ, നീ സർവശക്തനിൽ ആനന്ദിക്കുകയും ദൈവത്തിന്റെ നേരേമുഖമുയർത്തുകയും ചെയ്യും നീ അവിടുത്തോടു പ്രാർഥിക്കുകയും അവിടുന്ന് ശ്രവിക്കുകയും ചെയ്യും; നിന്റെ നേർച്ചകൾ നീ നിറവേറ്റും.
നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്റെ പാതകൾ പ്രകാശിതമാകും. എന്തെന്നാൽ, ദൈവം അഹങ്കാരിയെ താഴ്ത്തുകയും എളിയവനെ രക്ഷിക്കുകയും ചെയ്യും.നിരപരാധനെ അവിടുന്ന് രക്ഷിക്കുന്നു; നിന്റെ കരങ്ങളുടെ നൈർമല്യം മൂലം നീ രക്ഷിക്കപ്പെടും.
മർക്കോസ്, അദ്ധ്യായം 3, വാക്യം 13
പിന്നെ, അവൻ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവർ അവന്റെ സമീപത്തേക്കു ചെന്നു.
പുതിയ ആളുകൾ നമ്മുടെ പ്രാർത്ഥന ഗ്രൂപ്പിൽ നിരവധിപ്പേരുണ്ട്. അവർക്ക് ഫെയ്സ്ബുക്കിലും വാട്സാപ്പിലും ദൈവവചനങ്ങളും ബൈബിൾ വായിക്കുന്ന രീതിയും പ്രാർത്ഥനാഗ്രൂപ്പിന്റെ നിയമങ്ങളും ഷെയർ ചെയ്തു കൊടുക്കുക. അതുപോലെ പ്രാർത്ഥിച്ചാൽ ദൈവം അനുഗ്രഹിക്കും.
ഈശോ അറിയാതെ ആർക്കും ഈ പ്രാർത്ഥന ഗ്രൂപ്പിൽ പ്രാർത്ഥിക്കാൻ പറ്റില്ല. ഈശോയാണ് നിങ്ങളെ കൂട്ടിക്കൊണ്ടുവന്നത്. ഈശോയ്ക്ക് അറിയാം നിങ്ങൾക്ക് വേണ്ടത് എന്താണെന്ന്. നിങ്ങൾ എൻറെ സമയം കളയാൻ വേണ്ടി വരരുത്. എത്ര വലിയ സഹനത്തിലൂടെ കടന്നു പോയാലും നിങ്ങളാരും പ്രാർത്ഥന നിർത്തരുത്. അവസാനം വരെ സഹിച്ചു നിൽക്കുന്നവരെ ഈശോ രക്ഷപ്പെടുത്തും. സഹനത്തിന്റെ തീച്ചൂളയിൽ വേകുമ്പോൾ പ്രാർത്ഥന നിർത്തുകയല്ല ചെയ്യേണ്ടത്. മറിച്ച് എൻറെ ഈശോ എന്റെ കൂടെയുണ്ടെന്നുള്ള വിശ്വാസത്തോടുകൂടി വേണം നിങ്ങൾ ജീവിക്കാനും പ്രാർത്ഥിക്കാനും.
നിങ്ങൾക്ക് വേണ്ട പ്രാർത്ഥനകൾ എല്ലാം 13 days ബൈബിൾ റീഡിങ് കാറ്റഗറിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ ഇടയ്ക്കിടെ 24NEWSLIVE.COM സന്ദർശിക്കുകയും അത് മറ്റുള്ളവർക്കു ഷെയർ ചെയ്യുകയും ചെയ്യുക. കൊടുക്കുന്തോറും കൂടുതൽ കിട്ടും.
ദൈവവചനങ്ങൾ ഷെയർ ചെയ്തു കൊടുക്കുന്നതിൽ നിങ്ങൾ ആരും മടി കാണിക്കേണ്ട. മറ്റുള്ളവരെ ഈശോയിലേക്ക് കൊണ്ടുവരികയാണ് 24 ന്യൂസ് ലൈവ്.കോമിന്റെ പ്രാർത്ഥന ഗ്രൂപ്പിന്റെ ലക്ഷ്യം. അത് മറക്കരുത്. ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ നിരവധി അനുഗ്രഹങ്ങളാണ് ഓരോ ദിവസവും ദൈവം നൽകുന്നത്. ഇനി നിങ്ങൾക്ക് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ സാക്ഷ്യങ്ങൾ കേൾക്കുക.
ആർക്കെങ്കിലും പ്രാർത്ഥന സഹായം ആവശ്യമുണ്ടെങ്കിൽ ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് ഈ നമ്പറിലേക്ക് അയയ്ക്കാം. ഇതാണ് എന്റെ വാട്സ്ആപ്പ് നമ്പർ. ആരും വിളിക്കരുത്. തിരക്കിനിടയിൽ എടുക്കാൻ പറ്റണമെന്നില്ല. +14168397744 Br Shibu kizhakkekuttu Canada .
അക്രൈസ്തവരായ ആളുകൾ ആണെങ്കിൽ പറയണം. പ്രാർത്ഥനാ ഗ്രൂപ്പിൻറെ നിയമങ്ങൾ നമ്മുടെ വെബ്സൈറ്റിലുണ്ട്. അത് വായിച്ചിട്ട് വേണം എനിക്ക് വോയ്സ് മെസേജ് അയയ്ക്കാൻ. നിയമങ്ങൾ പാലിച്ച് പ്രാർത്ഥിച്ചിട്ടും അനുഗ്രഹം ലഭിച്ചില്ലെങ്കിലും എനിക്ക് മെസേജിടാം.
https://24newslive.com/news-detail/how-to-read-the-bible-to-receive-blessings
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം