Or copy link
ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് മലയാളിയായ ആംഗ്ലിക്കൻ ബിഷപ്പ് രാജിവെച്ചു. ബ്രിട്ടനിലെ ചർച്ച് ഓഫ് ഇംഗ്ലണ്ട്( church of england) സഭയിലെ മലയാളി ബിഷപ്പ് ജോൺ പെരുമ്പളത്താണ് രാജിവെച്ചത്. വനിതാ ബിഷപ്പ് ഉൾപ്പെടെ രണ്ട് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആരോപണം. ലിവർപൂൾ ഭദ്രാസന( രൂപത) ത്തിലെ മുതിർന്ന വൈദികരടക്കം ജോൺ പെരുമ്പളത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. സഭയുടെ ഉത്തമ താല്പര്യത്തെക്കരുതി താൻ രാജിവെക്കുകയാണെന്ന് ജോൺ പെരുമ്പളം പ്രതികരിച്ചു. ചാനൽ 4 ടെലിവിഷൻ നടത്തിയ അന്വേഷണത്തിലൂടെയാണ് വനിതാ ബിഷപ്പടക്കം 2 സ്ത്രീകൾ ജോൺ പെരുമ്പളത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചത്.
ജോൺ പെരുമ്പളത്തിന്റെ രാജി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും അംഗീകരിച്ചു. ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ ബിഷപ്പുമാരുടെ നിയമനാധികാരി രാജാവാണ്. അതേസമയം വാറിംഗ്ടൺ രൂപതയുടെ വനിതാ ബിഷപ്പായ ബെവ് മേസൺ ആണ് ബിഷപ്പ് ജോൺ പെരുമ്പളത്തിനെതിരെ പരാതി ഉന്നയിച്ചതെന്ന് ബിബിസി റിപ്പോർട്ട്.
ബിഷപ്പ് ജോൺ പെരുമ്പളത്തിനെതിരായ ആരോപണങ്ങളിൽ ചർച്ച ഓഫ് ഇംഗ്ലണ്ട് സഭ തൃപ്തികരമായ അന്വേഷണം നടത്തിയില്ലെന്നും വനിതാ ബിഷപ്പ് ബെവ് മേസൺ കുറ്റപ്പെടുത്തി. തന്റെ സമ്മതമില്ലാതെ ബിഷപ്പ് ജോണ്‍ ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്തുവെന്ന് എസെക്‌സ് സ്വദേശിയായ മറ്റൊരു സ്ത്രീയും പരാതി ഉന്നയിച്ചിരുന്നു. 2019 മുതല്‍ 2023 ബിഷപ്പ് ജോണ്‍ ബ്രാഡ്‌വെല്‍ രൂപതയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് രണ്ട് ലൈംഗിക അതിക്രമങ്ങളും നടത്തിയെന്നാണ് ആരോപണം
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം