Or copy link
800 പേരെ നാടുകടത്തിയതായി യു.കെ. യുകെ. വിദ്യാർഥി വിസകളിൽ ബ്രിട്ടനിൽ എത്തി ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുണ്ട്. ഇവരെ കൂട്ടത്തോടെ തിരിച്ചയക്കാനാണ് നീക്കം. യുകെ സർക്കാരിന്റെ നടപടിയെ വലിയ ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയിൽ നിന്നുള്ള ആളുകൾ ഏറ്റവും കൂടുതൽ കുടിയേറിയിട്ടുള്ള രാജ്യമാണ് യു.കെ.
ബ്രിട്ടീഷ് ഹോം സെക്രട്ടറി അവെറ്റ് കൂപ്പറിന്റെ നേതൃത്വത്തിൽ ജനുവരിയിൽ രാജ്യത്തെ 828 സ്ഥാപനങ്ങളിൽ റെയ്‌ഡ് നടന്നതായും മുൻവർഷത്തെ അപേക്ഷിച്ച് 48 ശതമാനത്തിന്റെ വർധനയുണ്ടായെന്നും അധികൃതർ അറിയിച്ചു. പരിശോധനയിൽ 609 പേർ അറസ്റ്റിലായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73 ശതമാനം പേർ അധികമായി അറസ്റ്റിലായതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ റസ്റ്റോറന്റുകൾ, നെയിൽ ബാറുകൾ, കടകൾ, കാർ വാഷിങ് കേന്ദ്രങ്ങൾ തുടങ്ങിയവയിൽ അനധികൃത ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചു.
നോർത്തേൺ ഇംഗ്ലണ്ടിലെ ഇന്ത്യൻ റെസ്‌റ്റോറെന്റിൽ നിന്ന് മാത്രം മതിയായ രേഖകളില്ലാതെ ജോലി ചെയ്തിരുന്ന നാലുപേരെ പിടികൂടിയതായാണ് വിവരം. വിവിധ രാജ്യങ്ങളിൽ നിന്ന് യുകെയിൽ അനധികൃതമായി കുടിയേറിയ 800 പേരെ നാല് ചാർട്ടേഡ് വിമാനങ്ങളിലായി നാടുകടത്തിയെന്നാണ് റിപ്പോർട്ട്. യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
അതേസമയം യുകെയിൽ നിന്ന് നാടുകടത്തിയ ആളുകളിൽ മയക്കുമരുന്ന്, മോഷണം, ലൈംഗിക കുറ്റകൃത്യം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയവരുമുണ്ടെന്നാണ് ബ്രിട്ടനിലെ അധികൃതർ നൽകുന്ന വിവരം. അനധികൃതമായി ആളുകൾ ബ്രിട്ടനിൽ എത്തുന്നത് തടയാൻ അന്താരാഷ്ട്ര കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്. കുടിയേറ്റത്തിന്റെ പേരിൽ ആളുകൾ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഈ നീക്കം.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം