ഇന്ത്യയ്ക്ക് അമേരിക്കയുടെ റെസിപ്രോക്കൽ താരിഫ്, ആശങ്കയിൽ‌ ലോകരാജ്യങ്ങൾ

15 February, 2025


അമെരിക്കൻ ഉത്പന്നങ്ങൾക്ക് നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് അമെരിക്കയും നികുതി ചുമത്തുന്ന റെസിപ്രോക്കൽ താരിഫ് പ്രഖ്യാപിച്ച് ട്രംപ്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഇത് വൻ തിരിച്ചടിയേകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു തൊട്ടു മുമ്പാണ് ഇന്ത്യയെ ഉൾപ്പടെ ബാധിക്കുന്ന ഈ നിർണായക നീക്കം എന്നത് ശ്രദ്ധേയമാണ്. ചില അമെരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ വൻ തീരുവയാണ് ചുമത്തുന്നതെന്നും അതേ മട്ടിൽ തീരുവ ചുമത്തി തിരിച്ചടിക്കാൻ അമെരിക്കയ്ക്ക് അറിയാമെന്നും കഴിഞ്ഞ ഡിസംബറിൽ ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു.

ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉത്പന്നങ്ങൾക്ക് ഏറ്റവും അധികം തീരുവ ചുമത്തുന്നത്. തീരുവ ചുമത്താൻ അവർ ആഗ്രഹിക്കുന്നത് കുഴപ്പമില്ല. പക്ഷേ, തിരിച്ചു ഞങ്ങളും അതു തന്നെ ചെയ്യും എന്നാണ് ട്രംപ് ഡിസംബറിൽ പറഞ്ഞത്.

ഇതിനിടെ രണ്ടു ദിവസത്തെ അമെരിക്കൻ സന്ദർശനത്തിനായി വാഷിങ്ടണിൽ എത്തിയ പ്രധാനമന്ത്രി മോദി ഇന്ത്യയ്ക്ക് നികുതി ഏർപ്പെടുത്തിയാൽ ഇന്ത്യയും നികുതി ഏർപ്പെടുത്തും എന്ന് അമെരിക്കയുടെ താരിഫ് നയത്തിനെതിരെ ശക്തമായ പ്രതികരണമാണ് നടത്തിയത്.

Related News

ജനുവരി മുതൽ യു.എസ് നാടുകടത്തിയത് 388 ഇന്ത്യൻ പൗരന്മാരെ
ഹമാസ് അനുകൂല പ്രചാരണം; ഇന്ത്യൻ വിദ്യാർഥി യുഎസിൽ അറസ്റ്റിൽ
തടവുകാരെ പരസ്പരം കൈമാറി റഷ്യയും ഉക്രെയ്‌നും
ഷിക്കാഗോയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിലായി