Or copy link
യുഎസിലെ വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് 9,500 ജീവനക്കാരെ പിരിച്ചുവിട്ടു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇലോൺ മസ്‌കിന്റെയും തീരുമാനത്തിന്റെ ഭാഗമായാണ് പിരിച്ചുവിടൽ . യുഎസ് സർക്കാർ ഏജൻസി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (DOGE) തലവൻ കൂടിയാണ് മസ്‌ക്.
ഇതിനോടകം 1000ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി യുഎസിലെ വെറ്ററൻസ് അഫയേഴ്‌സ് വകുപ്പ് (Department of Veterans Affairs) അറിയിച്ചു. 3000 ലേറെ ജീവനക്കാരെ പിരിച്ചുവിടാൻ യുഎസ് ഫോറസ്റ്റ് സർവീസും തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാർ ഏജൻസികളിലെ കൂട്ടപ്പിരിച്ചുവിടലിനെ പിന്തുണച്ച് ട്രംപ് രംഗത്തെത്തി. വിവിധ വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും ഇത് സർക്കാരിന്റെ സാമ്പത്തികബാധ്യത വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ സാമ്പത്തികബാധ്യത വർധിച്ചതോടെയാണ് ഇത്തരമൊരു തീരുമാനം കൈകൊള്ളേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇലോൺ മസ്‌കിന്റെ സമീപനത്തെയും ട്രംപ് ഭരണകൂടത്തിലെ അദ്ദേഹത്തിന്റെ സ്വാധീനത്തെയും വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. സർക്കാർ രേഖകൾ പ്രകാരം ഏകദേശം 280,000 ജീവനക്കാരാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സർക്കാർ സർവീസിലെത്തിയത്. അതിൽ ഭൂരിഭാഗം പേരും പ്രൊബേഷൻ കാലയളവിലാണ്. നിലവിൽ ഇവരെല്ലാം പിരിച്ചുവിടൽ ഭീഷണി നേരിടുന്നു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം