തനിക്കും കുടുംബത്തിനുമെതിരേ സൈബർ ആക്രമണം നടക്കുന്നതായി നിർമാതാവ് ജി. സുരേഷ് കുമാർ

17 February, 2025


കൊച്ചി: തനിക്കും കുടുംബത്തിനുമെതിരേ സൈബർ ആക്രമണം നടക്കുന്നതായി നിർമാതാവ് ജി. സുരേഷ് കുമാർ. ആൻറണി പെരുമ്പാവൂർ തനിക്കെതിരെ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് അതിന് കാരണമെന്നും സുരേഷ് കുമാർ പറഞ്ഞു.  ചില അസോസിയേഷനുകളും ഫാൻസ് ഗ്രൂപ്പുകളുമാണ് സൈബർ ആക്രമണത്തിനു പിന്നിലെന്നും സുരേഷ് പറഞ്ഞു.

സംയുക്ത യോഗത്തിലെടുത്ത തീരുമാനമാണ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. ഒത്തുതീർപ്പു ചർച്ച ഉടൻ ഉണ്ടാവില്ലെന്നും സുരേഷ് കുാർ പറഞ്ഞു. ജൂൺ 1 മുതൽ സിനിമ മേഖല നിശ്ചലമാവുമെന്ന് വാർത്താ സമ്മേളനത്തിലൂടെ സുരേഷ് കുമാർ പറഞ്ഞതാണ് വിവാദങ്ങൾക്ക് തുടക്കം. പിന്നാലെ ഇതിനെ രൂക്ഷമായി വിമർശിച്ച് നിർമാതാവ് ആൻറണി പെരുമ്പാവൂർ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടു.

നിർമാതാക്കളുടെ സംഘടനയിൽ സുരേഷ് കുമാറിൻറെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് പറഞ്ഞ ആൻറണി എമ്പുരാൻറെ ബജറ്റ് 141 കോടി രൂപയാണെന്ന് സുരേഷ് കുമാറിന് എങ്ങനെയാണ് അറിയാമെന്നും കുറിപ്പിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഈ പോസ്റ്റിന് പിന്തുണ നൽകി നടൻമാരായ മോഹൻലാലും ടൊവിനോ തോമസും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.

Related News

കണ്ണാടിയിലേക്ക് എന്നെത്തന്നെ നോക്കാൻ ഞാൻ ഭയപ്പെട്ടിരുന്ന ദിവസങ്ങൾ; ആ ദിവസങ്ങളെപ്പറ്റി വീണ മുകുന്ദൻ
ആദിത്യൻ പോയി; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ഗായകൻ ജി വേണുഗോപാൽ
ഇനി വെന്റിലേറ്റർ വേണ്ട; പോപ്പ് സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ
ഹമാസിന്റെ നാശം കാണുന്നതുവരെ ആക്രമണം; ഇസ്രായേൽ പ്രധാനമന്ത്രി