നിത അംബാനിയെ മസാച്യുസെറ്റ്‌സ് ഗവർണർ വിശിഷ്ട പുരസ്‌കാരം നൽകി ആദരിച്ചു

17 February, 2025


റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്‌സൺ നിത അംബാനിക്ക് മസാച്യുസെറ്റ്‌സ് ഗവർണറുടെ വിശിഷ്ട പുരസ്‌കാരം. വിദ്യാഭ്യാസം, ആരോഗ്യം, കായികം, കല, സംസ്കാരം, വനിതാ ശാക്തീകരണം എന്നീ മേഖലകളിൽ നിത അംബാനി നടത്തിയ  പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം നൽകിയത്.

അതിമനോഹരമായ കൈത്തറി ഷികാർഗ ബനാറസി സാരി ധരിച്ചുകൊണ്ടാണ് അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ നിത അംബാനി എത്തിയത്. സങ്കീർണ്ണമായ കദ്‌വ നെയ്‌ത്ത് രീതിയും പരമ്പരാഗത കോന്യ രൂപകൽപ്പനയും ഉൾക്കൊള്ളുന്ന ഇന്ത്യൻ കരകൗശലത്തിന്റെ ഒരു മാസ്റ്റർപീസാണ് ഷികാർഗ ബനാറസി സാരി. ഇതിലൂടെ  ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകത്തിന് പിന്തുണ നൽകാനും നിത അംബാനിക്കായി.

Related News

വിവാഹം സന്തോഷമില്ലാതാക്കി; ഇൻസ്റ്റാ​ഗ്രാം ലൈവിൽ യുവാവ് ജീവനൊടുക്കി
ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ പിടിച്ചെടുത്തു
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കോളജ് പ്രൊഫസർ അറസ്റ്റിൽ, ഇരയായത് നിരവധിപ്പേർ
നേവി ഉദ്യോ​ഗസ്ഥനെ ഭാര്യയും കാമുകിയും കൊന്നത് അതിക്രൂരമായി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്