ഡൽഹിയിൽ ഭൂചലനം; നടുങ്ങി ജനങ്ങൾ

17 February, 2025


ന്യൂഡൽഹി : ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടു. 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻറർ ഫോർ സീസ്മോളജി (NCS) അറിയിച്ചു. അഞ്ച് കിലോമീറ്റർ ആഴത്തിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

ഇന്ന് പുലർച്ചെ 5.36നായിരുന്നു സംഭവം. പെട്ടെന്നുള്ള ഭൂചലനത്തിൽ ആളുകൾ പരിഭ്രാന്തരായി. ചിലർ വീടുകളിൽ നിന്നും പുറത്തേക്കിറങ്ങി ഓടുന്ന സാഹചര്യം പോലും ഉണ്ടായതായി അധികൃതർ അറിയിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലും യാത്രക്കാർ പരിഭ്രാന്തരായി. 'സകലതും കുലുങ്ങുന്നതായി തോന്നി. ആളുകൾ പേടിച്ച് നിലവിളിച്ചു.' -ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരനായ അനീഷ് പറഞ്ഞു.

Related News

ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ പിടിച്ചെടുത്തു
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കോളജ് പ്രൊഫസർ അറസ്റ്റിൽ, ഇരയായത് നിരവധിപ്പേർ
നേവി ഉദ്യോ​ഗസ്ഥനെ ഭാര്യയും കാമുകിയും കൊന്നത് അതിക്രൂരമായി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പ്രധാനമന്ത്രിയെ പ്രശംസിച്ച് എം.പി ശശി തരൂർ