Or copy link
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ‘QUAESITIO 2025 ‘- ‘ഇന്റര്‍നാഷണല്‍ ഇന്റര്‍ഡിസിപ്പ്ലിനറി കോണ്‍ഫറന്‍സ് ഓണ്‍ ഇക്കോ-കള്‍ചറല്‍ ഫ്യൂച്ചേഴ്സ്’ (ICECF) ഫെബ്രുവരി 13,14 തീയതികളില്‍ നടത്തി. കോളേജ് പ്രോ മാനേജര്‍ പ്രൊഫ. ടി. എം. ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരം രജിസ്ട്രാറും അക്കാദമിക ഡീനും ആയ പ്രൊഫ. കുരുവിള ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.സിന്‍സി ജോസഫ് ആമുഖപ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഡോ.നവിത എലിസബത്ത് ജോസ് സ്വാഗതം ആശംസിച്ചു. പശ്ചിമ ആഫ്രിക്കന്‍ (മാലി റിപ്പബ്ലിക് ) മന്ത്രാലയം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും എംജി യൂണിവേഴ്സിറ്റി റിസര്‍ച്ച് സ്കോളറുമായ സെകൂബ ഡോമ്പിയ ‘മാലിയിലെ യുദ്ധവും പെണ് വിദ്യാഭ്യാസവും ‘ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ആല്‍ബിനിസം അനുഭാവ പ്രവര്‍ത്തകനായ ശ്രീ ശരത് തെനുമൂല ആശംസ അറിയിക്കുകയും,തദവസരത്തില്‍ കോളേജിനെ ഇന്ത്യയിലെ ആദ്യത്തെ ആല്‍ബിനിസം സൗഹൃദ ക്യാമ്പസ് ആയി പ്രഖ്യാപിക്കുകയും ചെയ്തു. കോളേജ് ലൈബ്രേറിയനും, കോണ്‍ഫറന്‍സ് ജോയിന്റ് കോര്‍ഡിനേറ്ററുമായ ശ്രീ ജാസിമുദീന്റെ ‘സ്മാര്‍ട്ട് പ്രോംപ്ടിങ് ഫോര്‍ റിസര്‍ച്ചേര്‍സ്’ എന്ന ബുക്ക് പബ്ലിഷ് ചെയ്തു.IQAC കോര്‍ഡിനേറ്റര്‍ ശ്രീമതി. അമ്പിളി കാതറിന് തോമസ് കൃതജ്ഞ അര്‍പ്പിക്കുകയും ചെയ്തു. ലിംഗ ഭേദം,പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ 100 ഓളം ഗവേഷണ പ്രബന്ധങ്ങളും രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന 20 ഓളം ക്ഷണിക്കപ്പെട്ട വിഷയ വിദഗ്ധരുടെ സെമിനാറുകളും കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു.രണ്ട് ദിവസങ്ങളിലായി ഡോ. വിമല്‍ കുമാര്‍ (മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി), ഡോ. വിവേക് രാമകൃഷ്ണന് (ശ്രീ ശങ്കര കോളേജ്, കാലടി), ഡോ. അശോക് കുമാര്‍ മദികൊണ്ട (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള), ഡോ. സൈലാസ് വി.പി. (മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി), ഡോ. ജോസഫ് കുരുവിള (ഡാറ്റാ സയന്റിസ്റ് Booking.com, ആംസ്റ്റര്‍ഡാം), ഡോ. ക്ഷിതിജ് മോഹന്‍ (ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, UK), ഡോ. എസ്. വിക്ടര്‍ ആനന്ദ്കുമാര്‍ (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), രമ്യ രോഷ്നി ഐ പി എസ് തുടങ്ങിയ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഫെബ്രുവരി 14 ന്, കോളേജ് മാനേജര്‍ ഫാ. അബ്രഹാം പറമ്പേട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. സിന്‍സി ജോസഫ് സ്വാഗതം ആശംസിച്ചു,കേന്ദ്ര സര്‍വ്വകലാശാലയിലെ നിയമ വിഭാഗം പ്രൊഫസര്‍ കെ.സി. സണ്ണി മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത വയലിനിസ്റ്റും സംഗീതസംയോജകനുമായ മനോജ് ജോര്‍ജ് ‘സംഗീത പരിണാമവും ലിംഗസമത്വ പ്രശ്നങ്ങളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. LGBTQ+ സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങളും സുപ്രധാന കോടതി വിധികളും എന്ന വിഷയത്തില്‍ കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയായ അഡ്വ. പത്മലക്ഷ്മി പ്രഭാഷണം നടത്തി. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് കെ.സി ആശംസകള്‍ അര്‍പ്പിച്ചു. കോണ്‍ഫറന്‍സിന്റെ ജോയിന്റ് കോര്‍ഡിനേറ്റര്‍ ഡോ. ജോണ്‍ ജോയി കോണ്‍ഫറന്‍സിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഡോ. നവിത എലിസബത്ത് ജോസ് ബെസ്റ്റ് പേപ്പര്‍ അവാര്‍ഡ് പ്രഖ്യാപിക്കുകയും, റിസര്‍ച്ച് സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. ജിഷ ജോര്‍ജ് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസ നയവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണ മേഖലയില്‍ പ്രയോജനകരമായ സംഭാവന നല്കാന് ഈ കോണ്‍ഫറന്‍സ് സഹായിച്ചു എന്ന് സംഘാടകര്‍ അറിയിച്ചു.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം