വൈദ്യുതാഘാതമേറ്റ് കാട്ടാന ചത്തു; വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ഡ്രൈവറെ ബലമായി മോചിപ്പിച്ച് കോന്നി എംഎൽഎ

14 May, 2025


പത്തനംതിട്ട: വൈദ്യുതാഘാതമേറ്റ് കാട്ടാന ചത്ത സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ കോന്നി എംഎൽഎ കെ.യു. ജെനീഷ് കുമാർ ബലമായി മോചിപ്പിച്ചു.

പാടം ഫോറസ്റ്റ് സ്റ്റേഷനിൽ ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എംഎൽഎ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

‘‘എന്ത് തോന്ന്യാസമാണ് കാണിക്കുന്നത്. ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും പരിധിയുണ്ട്. കത്തിക്കും. രണ്ടാമത് ഇവിടെ നക്സലുകൾ വരും. നിങ്ങൾ എന്താ കരുതിയിരിക്കുന്നത്. അവിടെ ജനങ്ങൾ ആന വന്നതിൽ പ്രതിഷേധിക്കുകയാണ്. അതിനിടയിലാണ് പാവങ്ങളെ പിടിച്ചു കൊണ്ടുവരുന്നത്’’–പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ എംഎൽഎ പറഞ്ഞു. കാട്ടാന ഷോക്കേറ്റാണ് ചരിഞ്ഞതെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. എംഎൽഎ വീഡിയോയിൽ പറയുന്നത് കേൾക്കാം.

വൈദ്യുതാഘാതമേറ്റാണ് ആന മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. വൈദ്യുതാഘാതമേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം തുടരുകയാണ്. ഭൂവുടമയ്‌ക്കെതിരെ ഉദ്യോഗസ്ഥർ നേരത്തെ കേസ് ഫയൽ ചെയ്തു. കൃഷി ആവശ്യങ്ങൾക്കായി ഭൂമി പിന്നീട് മറ്റൊരാൾക്ക് പാട്ടത്തിന് നൽകി.

സ്ഥലം വൃത്തിയാക്കുന്നതിനിടെ, വനംവകുപ്പ് മണ്ണുമാന്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥർ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് എംഎൽഎ സ്റ്റേഷനിൽ എത്തിയത്, ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

Related News

ബ്ലാക് ബോക്സ് ഡീകോഡ് ചെയ്താൽ അപകടകാരണം വ്യക്തമാകുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും
ജാതി അധിക്ഷേപം, ഒരു വർഷത്തിനുള്ളിൽ രണ്ട് സസ്‌പെൻഷൻ; ജൂനിയർ സൂപ്രണ്ട് പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കാം
വനിതാ സഹപ്രവർത്തകർ വസ്ത്രം മാറുന്നത് രഹസ്യ ക്യാമറ ഉപയോഗിച്ച് പകർത്തിയ സിവിൽ പോലീസ് ഓഫീസർ അറസ്റ്റിൽ.