വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്നാരോപിച്ച് ബഹ്‌റൈനില്‍ ഇന്ത്യന്‍ അധ്യാപകര്‍ അറസ്റ്റില്‍

21 September, 2023

മനാമ: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്നാരോപിച്ച് ബഹ്‌റൈനില്‍ ഇന്ത്യന്‍ അധ്യാപകര്‍ അറസ്റ്റില്‍. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ബിഎഡ് കോഴ്‌സും പൂര്‍ത്തിയാക്കിയ പല അധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ബഹ്‌റൈന്‍ മന്ത്രാലയത്തിന്റെ പരിശോധനയിലാണ് അയോഗ്യമാണെന്ന് കണ്ടെത്തിയത്.  പല അധ്യാപകരും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അയോഗ്യരായി. ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബഹ്‌റൈനിലെ സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിക്ക് ചേര്‍ന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും അയോഗ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ക്വാഡ്രാബേ എന്ന രാജ്യാന്തര ഏജന്‍സിയാണ് ബഹ്‌റൈന്‍ മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. സ്വന്തം ചെലവില്‍ ക്വഡ്രാബേയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം സ്‌കൂളുകള്‍ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് അധ്യാപകരോട് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഭൂരിപക്ഷം അധ്യാപകരും അവരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ക്വാഡ്രാബേയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. അതോടെയാണ് പല അധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനാ ഫലം നെഗറ്റിവ് ആയത്.

മുന്‍പ് അംഗീകാരമുണ്ടായിരുന്ന പല യൂണിവേഴ്സിറ്റികള്‍ക്കും ഇപ്പോള്‍ അംഗീകാരം ഇല്ലാതായതാണ് അധ്യാപകര്‍ക്കു വിനയായത്. ഒരു സര്‍ട്ടിഫിക്കറ്റിന് 27 ദിനാര്‍ വീതമാണ് പരിശോധനയ്ക്കായി ഓരോ അധ്യാപകരും നല്‍കേണ്ടത്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷമാണ് ക്വാഡ്രാബേ ഇതുസംബന്ധിച്ച ഫലം അറിയിക്കുന്നത്.


Comment

Editor Pics

Related News

കുവൈത്ത് അഗ്നിബാധ; മരിച്ച മലയാളികളുടെ കുടുംബത്തിന് എട്ട് ലക്ഷം, ആശ്രതിര്‍ക്ക് ജോലി; പ്രഖ്യാപനവുമായി കമ്പനി
കുവൈത്ത് തീപിടുത്തം; 14 മലയാളികള്‍ മരിച്ചു, തീ പിടിച്ചത് മലയാളി വ്യവസായിയുടെ കെട്ടിടം
കുവൈത്ത് അഗ്നിബാധ; 11 മലയാളികള്‍ മരിച്ചു, മരണസംഖ്യ ഉയരാന്‍ സാധ്യത
കുവൈത്ത് തീപിടുത്തം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം