അയത്തുള്ള അലി ഖമേനി എവിടെയാണെന്ന് അറിയാം, പക്ഷേ ഇപ്പോൾ കൊല്ലില്ല; ട്രംപ്

18 June, 2025


അയത്തുള്ള അലി ഖമേനി എവിടെയാണെന്ന് അമേരിക്കയ്ക്ക് അറിയാമെന്നും എന്നാൽ "ഇപ്പോൾ" അദ്ദേഹത്തെ കൊല്ലില്ലെന്നും  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പറഞ്ഞു.

മറ്റൊരു പോസ്റ്റിൽ, ഇറാൻ നിരുപാധികമായി കീഴടങ്ങണമെന്നും  ട്രംപ് ആവശ്യപ്പെട്ടു."സുപ്രീം നേതാവ്' എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്, പക്ഷേ അവിടെ സുരക്ഷിതനാണ് - ഞങ്ങൾ അദ്ദേഹത്തെ ഇപ്പോൾ കൊല്ലാൻ  പോകുന്നില്ല. " ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.

"പക്ഷേ സാധാരണക്കാർക്ക് നേരെ മിസൈലുകൾ എറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചു. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധിച്ചതിന് നന്ദി!" ട്രംപ് പറഞ്ഞു. മിനിറ്റുകൾക്ക് ശേഷം, യുഎസ് പ്രസിഡന്റ് മറ്റൊരു സന്ദേശം നൽകി: ഇറാൻ നിരുപാധിക കീഴടങ്ങണമെന്നായിരുന്നു അത്. 

ഇറാനും അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ തിങ്കളാഴ്ച വൈകുന്നേരം കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങി, ചൊവ്വാഴ്ച വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹം തീരുമാനിച്ചു.

Related News

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 1,300-ലധികം ജീവനക്കാരെ പിരിച്ചുവിടുന്നു.
കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ നികുതി 35% ആയി ഉയർത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ടെക്സസിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 109 ആയി ഉയർന്നു, കാണാതായ 160 പേർക്കായുള്ള തിരച്ചിൽ തുടരുന്നു
സ്തനാർബുദം തടയാൻ വാക്സിൻ; പ്രതീക്ഷയോടെ ലോകം