വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരനും മകനും ദാരുണാന്ത്യം

03 October, 2023

ഹരാരേ: വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരനും മകനും ദാരുണാന്ത്യം. സിംബാബ്വെയിലുണ്ടായ വിമാനാപകടത്തിലാണ് റിയോസിം കമ്പനി ഉടമ ഹര്‍പാല്‍ രണ്‍ധാവയും മകനും മരിച്ചത്. സെപ്റ്റംബര്‍ 29ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. സിംബാബ്വെയിലെ ഒരു സ്വകാര്യ വജ്ര ഖനിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണം, കല്‍ക്കരി നിക്കല്‍, കോപ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റിയോസിം. ഇതിനു പുറമെ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്.

റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്ന 206 വിമാനത്തിലാണ് ഹര്‍പാല്‍ രണ്‍ധാവയും മകനും യാത്ര ചെയ്തിരുന്നത്. സിംബാബ്വെയുടെ തലസ്ഥാന നഗരമായ ഹരാരെയില്‍ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹര്‍പാലിനെയും മകനെയും കൂടാതെ നാലു പേര്‍ കൂടി വിമാനത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. എല്ലാവരും മരണപ്പെട്ടു.

സെപ്റ്റംബര്‍ 29 നായിരുന്നു അപകടം. മരിച്ചവരെ കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്. അപകടം നടന്നത് റിയോസിം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും കമ്പനി പറഞ്ഞു.

Comment

Editor Pics

Related News

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിനെ ഇഡി ചോദ്യം ചെയ്തു
കാറില്‍ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ കാര്‍ രജിസ്ട്രേഷന്‍ റദ്ദാക്കി
തനിക്ക് കേന്ദ്ര മന്ത്രിസ്ഥാനം വേണ്ടെന്ന് നടന്‍ സുരേഷ് ഗോപി
ഉത്തരാഖണ്ഡില്‍ ട്രക്കിങിനിടെ മലയാളികള്‍ മരിച്ചു