ഇസ്രയേല്‍-ഹമാസ് യുദ്ധം: 45 അംഗ തീര്‍ഥാടക സംഘം ബെത്‌ലഹേമില്‍ കുടുങ്ങി

08 October, 2023


കൊച്ചി: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ കൊച്ചിയില്‍ നിന്ന് വിശുദ്ധനാട് സന്ദര്‍ശനത്തിനെത്തിയ 45 അംഗ തീര്‍ഥാടക സംഘം ബെത്‌ലഹേമില്‍ കുടുങ്ങി.

പത്ത് ദിവസത്തെ തീര്‍ഥാടനത്തിനായി ഒക്ടോബര്‍ മൂന്നിന് കേരളത്തില്‍ നിന്ന് പുറപ്പെട്ടതാണ് സംഘം. ജോര്‍ദാനിലെ അമ്മാനില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അവിടെ നിന്ന് താബ വഴി ഈജിപ്തിലേക്ക് പോകാന്‍ എത്തിയതാണ് സംഘം. പലസ്തീനില്‍ ബെത്‌ലഹേമിന് തൊട്ടടുത്തുള്ള പാരഡൈസ് ഹോട്ടലിലാണ് നിലവില്‍ ഇവര്‍ താമസിക്കുന്നത്.

മുന്‍കൂട്ടി തയാറാക്കിയ യാത്രാ പദ്ധതിയനുസരിച്ച് ശനിയാഴ്ചയായിരുന്നു താബ വഴി ഈജിപ്തിലേക്ക് പോകേണ്ടിയിരുന്നത്. ബസില്‍ യാത്രയാരംഭിച്ച് ഏഴുപത് കിലോമീറ്ററോളം പിന്നിട്ട ശേഷമാണ് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നത്. ഇതേ തുടര്‍ന്ന് എല്ലാ വഴികളും അടച്ചതോടെ അധികൃതര്‍ മലയാളി തീര്‍ത്ഥാടക സംഘത്തെ തിരിച്ചയയ്ക്കുകയായിരുന്നു.

കോണ്‍സുലേറ്റിലും അംബാസിഡറെയും മുഖ്യമന്ത്രിയേയും വിവരം അറിയിച്ചിരുന്നു. നിലവില്‍ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. കൊച്ചിയില്‍ നിന്ന് ജോര്‍ദാന്‍, ഇസ്രയേല്‍, പലസ്തീന്‍, ഈജിപ്ത് സന്ദര്‍ശനത്തിനായി പോയ  സംഘമാണിത്. . ഇതുകൂടാതെ മറ്റൊരു 38 അംഗ തീര്‍ഥാടക സംഘവും ബെത്‌ലഹേമില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്.





Comment

Related News

മദ്യലഹരിയിൽ 84 കാരിയായ അമ്മയെ ബലാത്സം​ഗം ചെയ്തു; മകൻ അറസ്റ്റിൽ
മമ്മൂട്ടിക്ക് കാൻസറോ? സത്യം വെളിപ്പെടുത്തി പി.ആർ ടീം
വിവാഹിതരുടെ അശ്ലീല സംഭാഷണം ; വിവാഹമോചനത്തിന് കാരണമായി പരി​ഗണിക്കാമെന്ന് ഹൈക്കോടതി
മുൻ ഭാര്യ എലിസബത്ത് ഉദയനെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല