ഇസ്രായേലിനെ സഹായിക്കാന്‍ യു.എസും, യുദ്ധവിമാനങ്ങളും കപ്പലുകളും ഇസ്രായേലിലേക്ക്

09 October, 2023

വാഷിംഗ്ടണ്‍: ഹമാസിനെതിരെ ഇസ്രായേലിന് സര്‍വ്വപിന്തുണയുമായി അമേരിക്ക. അമേരിക്കയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും എത്രയും വേഗം ഇസ്രായേലിലേക്ക് എത്തണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. യുദ്ധം രൂക്ഷമായ മേഖലകളിലേക്ക് പോര്‍വിമാനങ്ങളും കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡും മറ്റ് യുദ്ധക്കപ്പലുകളും എത്രയും വേഗം അയക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു.


ഇസ്രായേലിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. യുദ്ധപ്രഖ്യാപനമുണ്ടായി ആദ്യ മണിക്കൂറുകളില്‍ തന്നെ ഇസ്രായേലിന് അമേരിക്ക തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ പ്രതിരോധ സേനയ്ക്ക് വേണ്ടിയുള്ള അധികസഹായം അവിടേക്ക് പോവുകയാണെന്നും വരും ദിവസങ്ങളിലും എല്ലാ രീതിയിലുമുള്ള പിന്തുണ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.Comment

Editor Pics

Related News

കാറില്‍ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ കാര്‍ രജിസ്ട്രേഷന്‍ റദ്ദാക്കി
തനിക്ക് കേന്ദ്ര മന്ത്രിസ്ഥാനം വേണ്ടെന്ന് നടന്‍ സുരേഷ് ഗോപി
ഉത്തരാഖണ്ഡില്‍ ട്രക്കിങിനിടെ മലയാളികള്‍ മരിച്ചു
ഉണ്ണിമുകുന്ദനോട് മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം