കുഞ്ഞിന്റെ മൃതദേഹം ഓടയില്‍, അമ്മയും കാമുകനും കസ്റ്റഡിയില്‍

02 March, 2024

മലപ്പുറം തിരൂരില്‍നിന്നു കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടയില്‍നിന്നു ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയനിലയിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍. കുഞ്ഞിനെ കാണാതായ വിവരം ഇന്നാണു പുറത്തുവന്നത്. അമ്മ ശിവപ്രിയയെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു മാസം മുന്‍പാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ തമിഴ്നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയയെയും കാമുകന്‍ ജയസൂര്യനെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ശ്രീപ്രിയ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂരില്‍ തിരച്ചില്‍ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിച്ചുവെന്ന് വിവരം ലഭിച്ചതോടെയാണ് അമ്മയുമായി പൊലീസ് തൃശൂരില്‍ എത്തിയത്.
Comment

Editor Pics

Related News

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിനെ ഇഡി ചോദ്യം ചെയ്തു
കാറില്‍ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ കാര്‍ രജിസ്ട്രേഷന്‍ റദ്ദാക്കി
തനിക്ക് കേന്ദ്ര മന്ത്രിസ്ഥാനം വേണ്ടെന്ന് നടന്‍ സുരേഷ് ഗോപി
ഉത്തരാഖണ്ഡില്‍ ട്രക്കിങിനിടെ മലയാളികള്‍ മരിച്ചു