ബെംഗളൂരുവില്‍ സ്‌ഫോടനം, അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

02 March, 2024


ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്‌ഫോടനം. മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗില്‍ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരെയും അഗ്‌നിശമന ഉദ്യോഗസ്ഥരെയും കഫേയ്ക്ക് പുറത്ത് തടിച്ചുകൂടിയ നിരവധി ആളുകളെയും ദൃശ്യങ്ങളില്‍ കാണാം. എന്താണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം നടത്തുന്നതിനാല്‍ പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്.






Comment

Related News

മുൻ ഡിജിപി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി ഭാര്യ
സുമിയിൽ റഷ്യൻ ആക്രമണം; രണ്ട് കുട്ടികൾ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു
തഹാവൂർ റാണയ്ക്ക് എൻ‌ഐ‌എ കസ്റ്റഡിയിൽ അതീവ സുരക്ഷ, ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേക ശ്രദ്ധ
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്