രമേഷ് സിംഗ് അറോറ; പാകിസ്ഥാനിലെ പഞ്ചാബില്‍ ആദ്യ സിഖ് മന്ത്രി

07 March, 2024

ലാഹോര്‍: നരോവലില്‍ നിന്നുള്ള നിയമസഭാംഗമായ രമേഷ് സിംഗ് അറോറ (48) ബുധനാഴ്ച പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.  ന്യൂനപക്ഷ സിഖ് സമുദായത്തില്‍ നിന്ന് മന്ത്രിസഭയിലെത്തുന്ന ആദ്യ വ്യക്തിയാണ് രമേഷ് സിംഗ് അറോറ.


നരോവലില്‍ നിന്ന് മൂന്ന് തവണ പ്രൊവിന്‍ഷ്യല്‍ അസംബ്ലി അംഗമായ അറോറ, മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും മുഖ്യമന്ത്രിയുമായ മറിയം നവാഫ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മുസ്ലീം ലീഗ് (പിഎംഎല്‍-എന്‍) സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. ലാഹോറിലെ ഗവര്‍ണര്‍ ഹൗസിലായിരുന്നു ചടങ്ങ്.


മറിയത്തിന്റെ അമ്മാവന്‍ ഷെഹ്ബാസ് ഷെരീഫ് അടുത്തിടെയാണ് പാക് പ്രധാനമന്ത്രിയായി അധികാരമേറ്റത്.


 '1947ലെ വിഭജനത്തിന് ശേഷം ഇതാദ്യമായാണ് ഒരു സിഖുകാരന്‍ പഞ്ചാബ് പ്രവിശ്യയുടെ മന്ത്രിസഭയില്‍ എത്തുന്നതെന്ന് പാകിസ്ഥാന്‍ സിഖ് ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയുടെ (പിഎസ്ജിപിസി) തലവനായും അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട അറോറ പറഞ്ഞു.

സിഖുകാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി മാത്രമല്ല, പാകിസ്ഥാനില്‍ താമസിക്കുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ എല്ലാ ന്യൂനപക്ഷങ്ങളും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പാകിസ്ഥാനില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍, തന്റെ ജന്മസ്ഥലവും ഗുരു നാനാക്കിന്റെ അന്ത്യവിശ്രമ സ്ഥലമായ ശ്രീ കര്‍താര്‍പൂര്‍ സാഹിബ് സ്ഥിതി ചെയ്യുന്നതുമായ നരോവലില്‍ നിന്ന് രമേഷ് സിംഗ് അറോറ എംപിഎ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം കര്‍താര്‍പൂര്‍ കോറിഡോയുടെ അംബാസഡറായും അദ്ദേഹത്തെ നിയമിച്ചിരുന്നു

Comment

Editor Pics

Related News

അപ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകളടക്കം നാലുപേര്‍ മരിച്ച നിലയില്‍
വിവാഹം നടന്നില്ല, മാട്രിമോണിയല്‍ സൈറ്റ് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
ബി എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്‌സോ കേസ്, അറസ്റ്റ് വാറണ്ട്
പ്രധാനമന്ത്രി ഇറ്റലിയിലേക്ക്, നാളെ മാര്‍പാപ്പയെ കാണും