ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുതിയ ലോകക്രമത്തെ സൃഷ്ടിക്കും: ഐടി വിദഗ്ധര്‍

07 March, 2024


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുതിയ തൊഴില്‍ സാധ്യതകള്‍ തുറന്നിടുക മാത്രമല്ല പുതിയ ലോകക്രമത്തെ കൂടിയാവും സൃഷ്ടിക്കുന്നതെന്ന് ഐ ടി രംഗത്തെ വിദഗ്ധര്‍.

സാങ്കേതികവിദ്യ പുതിയ ലോകത്തെ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നാളുകളിലെ തൊഴിലിന്റെ സ്വഭാവം, പുതിയ തൊഴില്‍ മേഖലകള്‍, അതിന്റെ മാനദണ്ഡങ്ങളും യോഗ്യതകളും തുടങ്ങിയ വിഷയങ്ങളില്‍ ഐ ടി വ്യവസായ രംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന സംവാദത്തിലാണ് നിര്‍മിത ബുദ്ധി യെ സംബന്ധിച്ച ആശങ്കകളും സാധ്യതകളും വിദഗ്ദ്ധര്‍ പങ്കു വച്ചത്.

ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ ഐസിടി അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്. ടാഗോര്‍ തിയേറ്ററില്‍ നടന്ന സംവാദപരിപാടിയില്‍ ICTAK സിഇഒ മുരളീധരന്‍ മണ്ണിങ്കല്‍ ആമുഖപ്രഭാഷണവും EY ലെ ടെക്നോളജി അഷ്വറന്‍സ് ലീഡര്‍ സായി കൃഷ്ണമൂര്‍ത്തി മുഖ്യപ്രഭാഷണവും നടത്തി. ബാങ്കിംഗ്, മീഡിയ ആന്റ് എന്റര്‍ടെയ്ന്റ്‌മെന്റ് ഇന്‍ഡസ്ട്രി , മാനേജ്‌മെന്റ് മേഖലകള്‍ തുടങ്ങിയ രംഗങ്ങളില്‍ AI വരുത്തിയേക്കാവുന്ന തൊഴില്‍ നഷ്ടം കനത്തതായിരിക്കുമെങ്കിലുംമറ്റ് മേഖലകളില്‍ പുതിയ സാധ്യതകളും AI തുറക്കും. പക്ഷേ അതിനനുസരിച്ചുള്ള റീസ്‌കില്ലിംഗിന് തൊഴിലന്വേഷകര്‍ തയ്യാറാകണം. അതാത് മേഖലകളിലുള്ള വിഷയജ്ഞാനത്തോടൊപ്പം പ്രധാനമാണ് ആശയ വിനിമയത്തിനും ടീം വര്‍ക്കിനുമുള്ള ശേഷികള്‍. ഇവ മൂന്നും ബാലന്‍സ് ചെയ്യാന്‍ പറ്റുന്ന തൊഴിലന്വേഷകരെയാണ് കമ്പനികളും സ്ഥാപനങ്ങളും തേടുന്നത്.

IBM-ല്‍നിന്ന് ജോര്‍ജ് ഉമ്മന്‍, നാസ് കോമിനെ പ്രതിനിധീകരിച്ച് കാമനാ ജെയ്ന്‍ , ടാറ്റാ ലെക്‌സിയില്‍ നിന്ന് ശ്രീകുമാര്‍ എ വി, സഫിന്‍ എം ഡി സുജ ചാണ്ടി തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. റിഫ്‌ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിലെ എച്ച്ആര്‍ മാനേജര്‍ ജിതിന്‍ ചക്കാലക്കല്‍ ചര്‍ച്ച മോഡറേറ്റ് ചെയ്തു.

ടെക്നോളജി ലാന്‍ഡ്സ്‌കേപ്പിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും പുതുമകളും അന്വേഷിക്കുന്നതിനാവശ്യമായ ഉള്‍ക്കാഴ്ചയുള്ള ചര്‍ച്ചകളും നെറ്റ്വര്‍ക്കിംഗ് അവസരങ്ങളുമാണ് ടോപ്പ് 10 ലൂടെ സാധ്യമാക്കിയത്. പരിപാടിയുടെ ഭാഗമായി സിഡിഎസിയുമായും സെലോണിസുമായും. ഐ സി ടി അക്കാദമി ഓഫ് കേരള പ്രത്യേക ധാരണാപത്രങ്ങള്‍ കൈമാറി.







Comment

Related News

യുണൈറ്റഡ് സ്റ്റേറ്റ്സിൽ ടിക്‌ടോക്ക് ആപ്പ് നിരോധിക്കാനുള്ള സാധ്യതകൾ
ദൈവമേ!!മസ്ക്കിത് എന്ത് ഭാവിച്ചാണ്|||ടെസ്ല ഫോണ്‍ കണ്ടാല്‍ കണ്ണ് തള്ളിപ്പോകും
15 Technologies That Will Change The World
സൂക്ഷിക്കുക, പാസ് വേര്‍ഡില്ലെങ്കിലും ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യും