അനുഗ്രഹം പ്രാപിക്കാന്‍

23 August, 2023


ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് കടന്നുവരുന്ന നിമിഷം മുതല്‍ ദൈവം നിങ്ങളെ അനുഗ്രഹിച്ചുതുടങ്ങും. നിങ്ങളുടെ വാട്സ്ആപ്പിലും ഫേസ്ബുക്കിലുമുള്ള പ്രൊഫൈല്‍ ചിത്രം നിങ്ങളുടേതല്ലെങ്കില്‍ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രൊഫൈലാക്കുക. ഈശോയ്ക്ക് ഒന്നാം സ്ഥാനം നല്‍കുക .പ്രാർത്ഥനാ ഗ്രൂപ്പ്ൽ നിന്ന്.അനുഗ്രഹങ്ങൾ കിട്ടാത്തവർ.ഇതെല്ലാം ഒന്ന് വായിച്ചു നോക്കണം.

ഗ്രൂപ്പില്‍ ചേരുന്നവര്‍ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുകയും ദിവസം ചുരുങ്ങിയത് 15 മിനുട്ടെങ്കിലും പ്രാര്‍ഥിക്കുകയും ചെയ്യണം. കൂടാതെ ബൈബിള്‍ വായിക്കുമ്പോള്‍ പുതിയ നിയമം മുതല്‍ വായിക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം കൊണ്ട് 13 അധ്യായം വായിച്ചശേഷം അടുത്തദിവസം 14 മുതല്‍ 27 വരെ വായിക്കുക. സമയം കിട്ടുന്നതിനനുസരിച്ച് ഒരു ദിവസം കൊണ്ട് പതിമൂന്ന് അധ്യായം വായിച്ചുതീര്‍ത്താല്‍ മതി. അങ്ങനെ ധ്യാനപൂര്‍വ്വം വായന തുടരുക.

ഞാന്‍ അയയ്ക്കുന്ന വോയ്‌സ് മെസേജുകള്‍ കേള്‍ക്കുകയും 24 ന്യൂസ് ലൈവ്.കോമിന്റെ ലോഗോ ആയ പരിശുദ്ധാത്മാവിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രം ആക്കുകയും ചെയ്യുക. അതിലാണ് ആത്മാവിന്റെ സാന്നിധ്യമുള്ളത്. അതിലൂടെ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും.
മാത്രമല്ല ദൈവവചനം വായിക്കാന്‍ നിങ്ങളെ ശക്തരാക്കുന്ന ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്കോമിന്റെ അത്ഭുതപ്രാര്‍ഥന ഉരുവിടുക. ജീവിതത്തില്‍ എന്ത് പ്രതിസന്ധിയുണ്ടായാലും ആ പ്രാര്‍ഥന ചൊല്ലുക. ആ പ്രാര്‍ഥന വഴി നിങ്ങള്‍ അനുഗ്രഹിക്കപ്പെടും. പാപങ്ങള്‍ ഏറ്റുപറഞ്ഞശേഷം വചനം വായിച്ചുതുടങ്ങിയാല്‍ കൃപ സമൃദ്ധമാകും.

ഒരു ദിവസം പതിമൂന്ന് അധ്യായം വീതം പതിമൂന്ന് ദിവസമാണ് ബൈബിള്‍ വായിക്കേണ്ടത്. ബൈബിള്‍ വായിക്കാന്‍ എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ അത്ഭുത പ്രാര്‍ഥന ചൊല്ലുക. അതിലൂടെ നിങ്ങള്‍ക്ക് ബൈബിള്‍ വായിക്കാനുള്ള കൃപ ലഭിക്കും. ഒറ്റയടിക്ക് പതിമൂന്ന് അധ്യായം വായിക്കണമെന്നല്ല. സാധിക്കുന്ന സമയത്ത് വായിച്ച് ധ്യാനിക്കണമെന്നേയുള്ളൂ. ഇതിനുശേഷവും നിങ്ങളുടെ ഉദ്ദിഷ്ടകാര്യം സാധിച്ചില്ലെങ്കില്‍ എനിക്കൊരു വോയിസ് മെസേജ് അയയ്ക്കുക. ആരും എന്നെ വിളിക്കരുത്. ഞാനൊരു സാധാരണക്കാരനാണ്. നിങ്ങള്‍ വിളിച്ചാല്‍ ജോലിയുളളതിനാല്‍ എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ള സമയം കിട്ടണമെന്നില്ല.അതോടൊപ്പം തന്നെ നിങ്ങള്‍ ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതരാകണം. അതിനുള്ള സമയം നിങ്ങള്‍ തന്നെ കണ്ടെത്തണം. നമുക്ക് നേരിട്ടോ സമൂഹമാധ്യമത്തിലൂടെയോ പരിചയമുള്ള സകല മനുഷ്യരും സുവിശേഷമറിയണം.

പ്രാര്‍ഥിച്ച് അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ ഉടന്‍ മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പില്‍ വന്ന് പ്രാര്‍ഥിച്ചുതുടങ്ങണം. മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പ് 24 മണിക്കൂറും പ്രാര്‍ഥനാനിരതമാണ്. ലോകം മുഴുവനിലേക്കും സുവിശേഷമെത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ഈ പ്രാര്‍ഥനാഗ്രൂപ്പിലുള്ളവര്‍ പ്രാര്‍ഥനാ ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങള്‍ക്ക് ഒരു കാരണവശാലും വ്യക്തിപരമായി മെസേജ് അയയ്ക്കകുയോ അവരെ വിളിയ്ക്കുകയോ ചെയ്യരുത്.

ചിലര്‍ ഈ പ്രാര്‍ഥനാഗ്രൂപ്പിനെ നശിപ്പിക്കാന്‍ വ്യാജ വാഗ്ദാനങ്ങളുമായി നിങ്ങളെ സമീപിച്ചേക്കാം. വൈദികരുടെയും സന്ന്യാസിനികളുടെയും പേരിലാണ് കൂടുതലായും ഈ തട്ടിപ്പ് അരങ്ങേറുന്നത്. എന്നാല്‍ അവര്‍ യഥാര്‍ഥ വൈദികരും സന്ന്യസ്തരുമല്ലെന്നതാണ് വസ്തുത. ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ ഞാനല്ലാത ആരും നിങ്ങള്‍ക്ക് മെസേജ് അയയ്ക്കില്ല. എല്ലാ പ്രാര്‍ഥനകളും വാട്സ് ആപ് ഗ്രൂപ്പിലൂടെ മാത്രമേ ഉണ്ടാകൂ.

ഒരാള്‍ ഒരു മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പിലും സാധാരണ ഗ്രൂപ്പിലും മാത്രമേ ജോയിന്‍ ചെയ്യാവൂ. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്കുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക. എല്ലാ ഗ്രൂപ്പിന്റെ ലിങ്കുകളും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമിലുണ്ട്. അത് വഴി മറ്റുള്ളവരെ നിങ്ങള്‍ക്ക് മറ്റുള്ളവരെ ഗ്രൂപ്പിലേക്ക് ചേരാന്‍ ക്ഷണിക്കാം. അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ സാക്ഷ്യപ്പെടുത്താന്‍ മടിക്കരുത്,മറക്കരുത്.

നന്നായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യാനറിയാവുന്നവര്‍ക്കും ലോകം മുഴുവന്‍ സുവിശേഷമെത്തിക്കാനുള്ള ഈ ശുശ്രൂഷയില്‍ എന്നെ സഹായിക്കാം. വെബ്സൈറ്റ് ഡിസൈനേഴ്സ്, ഫോട്ടോ ഷോപ്പ് അറിയാവുന്നവര്‍ എന്നിവര്‍ തങ്ങളുടെ കുറച്ച് സമയം ദൈവവേലയ്ക്കായി മാറ്റിവയ്ക്കുകയാണെങ്കില്‍ അത് അനുഗ്രഹദായകമാകും. മധ്യസ്ഥപ്രാര്‍ഥനാഗ്രൂപ്പില്‍ പ്രാര്‍ഥന നന്നായി നയിക്കുന്നവരും മുന്നോട്ട് വരിക. ഈ പ്രാര്‍ഥനാഗ്രൂപ്പ് ഈശോയുടെ രണ്ടാം വരവ് വരെ തുടരേണ്ടതാണ്. ഇഷ്ടമില്ലാത്തവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ നിന്ന് പോകണമെന്ന് അപേക്ഷിക്കുന്നു. കൂടാതെ നമ്മുടെ ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചുകൊടുക്കുകയും ചെയ്യുക. അതിലൂടെയും നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും. ഞാനല്ല, ഈ പ്രാര്‍ഥനാഗ്രൂപ്പിനെ നയിക്കുന്നത് ദൈവമാണ്. ദൈവത്തെ കൂടാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും ദൈവത്തില്‍ മാത്രം ആശ്രയിക്കുക.

നിങ്ങള്‍ ഈശോയുടെ സുവിശേഷം ലോകമെങ്ങും അറിയിക്കാന്‍ ഒരു മണിക്കൂര്‍ നീക്കി വയ്ക്കണം. കാരണം നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍ മറ്റെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും എന്നാണല്ലോ കര്‍ത്താവ് പറഞ്ഞത്. അതിനായി നിങ്ങള്‍ക്ക് തന്നിരിക്കുന്ന കഴിവുകള്‍ ഉപയോഗിക്കുക. 24newslive.com ന്റെ പ്രാര്‍ഥനാ ഗ്രൂപ്പിലൂടെ ലോകമെങ്ങും സുവിശേഷം എത്തിക്കുവാന്‍ നിങ്ങളുടെ വിവിധങ്ങളായ കഴിവുകള്‍ ഉപയോഗിക്കുക. കാരണം ഇത് അന്ത്യകാലമാണ്. ദൈവം നല്‍കിയ താലന്തുകള്‍ നാം ഉപയോഗിക്കണം. അല്ലെങ്കില്‍ നമ്മളെല്ലാം ബൈബിളിലെ ഭോഷന്മാരായ ഭൃത്യന്മാരാകും.

ഒരുപക്ഷെ നമ്മുടെ നമ്മുടെ ജീവിതത്തില്‍ സഹനങ്ങളും പ്രയാസങ്ങളും ഉണ്ടാകുന്നത് ദൈവത്തെ ധിക്കരിക്കുന്നതുകൊണ്ടാകാം.യോനായുടെ ജീവിതം ഇതിന് തെളിവാണ്. നിനവേയില്‍ പോയി മാനസാന്തരത്തിന്റെ വചനം പ്രഘോഷിക്കാന്‍ ദൈവം യോനായോട് കല്‍പ്പിച്ചു. എന്നാല്‍ അവിടെയുള്ള ജനങ്ങളെ ഭയന്ന യോനാ താര്‍ഷീഷിലേക്കാണ് പോയത്. പിന്നെ യോനായ്ക്ക് നേരിടേണ്ടി വന്നത് പ്രതിസന്ധികള്‍ മാത്രമാണ്. നിങ്ങളെ ഓരോ നിമിഷവും പരിപാലിക്കുന്ന ദൈവത്തിന്റെ സ്‌നേഹത്തില്‍ നിന്ന് നിങ്ങള്‍ അകലുമ്പോള്‍ ദൈവം വിഷമിക്കും. എന്നാല്‍ നിങ്ങള്‍ തിരിച്ചുവരുന്ന നിമിഷം സ്വര്‍ഗം അതിയായി സന്തോഷിക്കും. ലോത്തിനോട് സോദം ഗൊമോറ നശിപ്പിക്കുന്നതിന് മുമ്പ് തിരിഞ്ഞുനോക്കാതെ ഓടാന്‍ ദൈവം പറഞ്ഞു. എന്നാല്‍ ലോത്തിന്റെ ഭാര്യ തിരിഞ്ഞുനോക്കി. അവള്‍ ഉപ്പുതൂണായി മാറി. ചുരുക്കമിതാണ്. ദൈവം പറഞ്ഞത് ചെയ്യുക. ദൈവേഷ്ടത്തിന് വിരുദ്ധമായത് ചെയ്യാതിരിക്കുക.

അതുപോലെ തന്നെയാണ് അനുഗ്രഹങ്ങള്‍ ലഭിച്ച ശേഷം നിങ്ങള്‍ പ്രാര്‍ത്ഥനാഗ്രൂപ്പില്‍ നിന്ന് അകന്നുപോകുമ്പോഴും സംഭവിക്കുന്നത്. സ്വര്‍ഗം വേദനിക്കും. ചുരുങ്ങിയത് പതിനഞ്ച് മിനുട്ടെങ്കിലും നിങ്ങള്‍ പ്രാര്‍ത്ഥനാഗ്രൂപ്പില്‍ ചെലവഴിക്കുക. നടക്കുമ്പോള്‍ അത്ഭുത പ്രാര്‍ത്ഥന ചൊല്ലുക. ആരും നിങ്ങളെ സഹായിക്കാനില്ലാത്തപ്പോള്‍ നിങ്ങള്‍ക്ക് അത്ഭുത പ്രാര്‍ത്ഥന ചൊല്ലാം.

സുവിശേഷവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുക. കൂടുതല്‍ ആളുകളെ പ്രാര്‍ത്ഥനാഗ്രൂപ്പില്‍ ചേര്‍ക്കുക. അങ്ങനെ സുവിശേഷം ലോകമെങ്ങും എത്തിക്കുക. പതിമൂന്ന് കോടി ജനങ്ങളിലേക്കെങ്കിലും നമ്മള്‍ സുവിശേഷം എത്തിക്കണം. നിങ്ങള്‍ക്ക് ഗ്രൂപ്പ് നിയമങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇറങ്ങി പോകാം. മറ്റുള്ളവരോട് സുവിശേഷം പറഞ്ഞിട്ടും അവര്‍ വരുന്നില്ലെങ്കില്‍ വിഷമിക്കേണ്ട. വിധി ദിവസത്തില്‍ അവരുടെ സ്ഥിതി സോദോം ഗൊമോറെയേക്കാള്‍ ആശ്വാസകരമായിരിക്കും. ഇംഗ്ലീഷ് നന്നായി അറിയാവുന്നവര്‍ക്ക് ഞാനിടുന്ന വോയ്‌സ് മെസേജ് മറ്റു ഭാഷകളിലേക്ക് തര്‍ജുമ ചെയ്ത് നല്‍കാം.

പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമാകുവാന്‍ താല്പര്യമുള്ളവര്‍ക്ക്  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചേരാം. പ്രാര്‍ത്ഥനകളെല്ലാം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും.

https://www.facebook.com/profile.php?id=100057617791468&mibextid=2JQ9oc

ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

https://chat.whatsapp.com/Jvk68BMg0vy7l2TcV26vKx
 
പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ. https://chat.whatsapp.com/CoplYkoG6b22N1tNcuKato.


https://chat.whatsapp.com/HWPFj605E0TID9iDGHtPml
 
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu

ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx

ഈ നിയമങ്ങളെല്ലാം പാലിച്ചിട്ടും.അനുഗ്രഹങ്ങൾ കിട്ടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ.1 മിനിറ്റ് ഉള്ള വോയ്‌സ് മെസേജ്.വാട്സ്ആപ്പ്ൽ.ഇടാം. ഈ അത്ഭുത പ്രാർത്ഥന. പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരാൾ പോലും.ഈശോയെ അറിയാതെ പോകരുത്. ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്

 ഇത് ആരെയും പേടിപ്പിക്കാനല്ല.  ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിന്ന് അനുഗ്രഹങ്ങൾ കിട്ടാൻ വേണ്ടിയാണ് ഈ നിയമങ്ങൾ പാലിക്കണം എന്ന് പറയുന്നത്.   ഈ നിയമങ്ങൾ പാലിക്കാൻ താല്പര്യമുള്ളവർ മാത്രം ഈ ഗ്രൂപ്പിൽ വന്ന്  പ്രാർത്ഥിച്ചാൽ മതി.

Br Shibu Kizhakkekuttu Canada

Comment

Editor Pics

Related News

24newslive.com ന്റെ ചെറിയ അത്ഭുത പ്രാര്‍ത്ഥന
കുടുംബം തകരാതിരിക്കാൻ, മാനസിക രോ​ഗികൾക്ക് വേണ്ടി പ്രാർത്ഥിക്കാം.
മദ്ധ്യസ്ഥ പ്രാർത്ഥനാ ​ഗ്രൂപ്പ്; ദൈവാനു​ഗ്രഹത്തിന്റെ തണലിടം
കുടുംബപ്രശന്ങ്ങൾ പരിഹരിക്കാൻ ഒരു ഫോർമുല