മലയാളി നടിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

16 March, 2024

മലയാളി നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. താരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്. സ്‌കൂട്ടറില്‍ പോകുന്നതിനിടെ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയല്‍ താരം ?ഗോപിക അനിലാണ് അപകടവാര്‍ത്ത പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കുറിപ്പ്.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ എന്റെ സുഹൃത്ത് അരുന്ധതി നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെന്റിലേറ്ററില്‍ ജീവന് വേണ്ടി പോരാടുകയാണ് അവള്‍. ആശുപത്രിയിലെ ദിവസേനയുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഞങ്ങള്‍ക്ക് പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ നിലവിലെ ആശുപത്രി ചിലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കുടുംബത്തിന് ആശ്വാസമാകും.- ഗോപിക അനില്‍ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്.

തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായര്‍ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താന്‍ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്. 2018ല്‍ പുറത്തിറങ്ങിയ ഒറ്റക്കൊരു കാമുകന്‍ എന്ന സിനിമയില്‍ ഷൈന്‍ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ആയിരം പോര്‍കാസുകള്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം.


Comment

Editor Pics

Related News

നടന്‍ പ്രദീപ് കെ വിജയന്‍ മരിച്ച നിലയില്‍
ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്നതിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്
കേന്ദ്രമന്ത്രിയുടെ ശമ്പളം തനിക്കു വേണ്ടെന്ന് സുരേഷ് ഗോപി, സിനിമയില്‍ തുടരും
കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിന്റെ പ്രോഗ്രാമിന് വിലക്ക്