ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

23 March, 2024

കണ്ണൂര്‍ പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. തൊണ്ടിയില്‍ കണ്ടിച്ചാത്തന്‍കണ്ടിയിലെ ലില്ലിക്കുട്ടിയാണ് (60) കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ജോണിന്റെ മകന്‍ ദിവിഷിന്റെ ഭാര്യാ സഹോദരന്‍ അനൂപ് ജോസഫിനും വെട്ടേറ്റു. പരിക്കേറ്റ അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലില്ലിക്കുട്ടിയുടെ ഭര്‍ത്താവ് ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

കഴിഞ്ഞ രണ്ടു ദിവസമായി കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലില്ലിക്കുട്ടി. അനൂപാണ് ഇവരെ കൂട്ടിക്കൊണ്ടുവരാനായി കാറില്‍ പോയത്. ഡിസ്ചാര്‍ജായി വീട്ടിലേക്കു വന്ന് വാഹനത്തില്‍നിന്ന് ഇറങ്ങുമ്പോഴാണ് ജോണ്‍ ആയുധവുമായെത്തി വെട്ടിയത്. വര്‍ഷങ്ങളായി മാനസിക പ്രശ്‌നങ്ങള്‍ക്കു മരുന്ന് സ്ഥിരമായി കഴിക്കുന്നയാളാണ് ജോണ്‍. ദമ്പതികളുടെ രണ്ട് മക്കളും സ്ഥലത്തില്ല. ഒരാള്‍ യുകെയിലും മറ്റൊരാള്‍ ദുബായിലുമാണ്.




Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി