കഴിവുകള്‍ അത് തന്നവനുവേണ്ടി ഉപയോഗിക്കുക .ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്

25 March, 2024


ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്

സഹനം ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാണ്. അതൊരുപക്ഷെ നമ്മള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയില്‍ നിന്നാകാം. നമ്മുടെ സഹോദരങ്ങളില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ഭാര്യയില്‍ നിന്നോ ആകാം. ഇതെല്ലാം അന്ത്യകാല സൂചനകളാണ്. ഭൂമിയില്‍ ഞാന്‍ വരുമ്പോള്‍ വിശ്വാസം കണ്ടെത്തുമോ എന്ന് നമ്മുടെ കര്‍ത്താവുതന്നെ ചോദിച്ചിട്ടുണ്ട്. അത്ഭുതങ്ങളും അടയാളങ്ങളും നമ്മെ ക്രിസ്തുവിനോട് അടുപ്പിക്കാന്‍ വേണ്ടിയാണ്. അതിലെല്ലാം ഉപരിയാണ് വിശ്വാസം. നിത്യജീവന്‍ അതിലാണ് നാം പരമമായി വിശ്വസിക്കേണ്ടത്. അതുമാത്രമാകണം നമ്മുടെ ലക്ഷ്യം.

ഞാനൊരു സാധാരണക്കാരനാണ്. ഒരിക്കലും സുവിശേഷ പ്രഘോഷകന്‍ ആകുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. സെമിനാരിയില്‍ പോയിട്ടുണ്ട്. സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട് എന്നിവയെല്ലാം ഒഴിച്ചാല്‍ എനിക്ക് വചനപ്രഘോഷണത്തില്‍ ഒരു പാരമ്പര്യവുമില്ല.

എങ്കിലും സക്കേവൂസിനെ വിളിച്ചപോലെ അവന്‍ ഈ പാപിയായ എന്നെയും വിളിച്ചു. അന്ന് അവനോടൊപ്പം തുടങ്ങിയ യാത്രയാണ്. ഇനി മരണം വരെ അവനൊപ്പം. പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. അതിനാല്‍ നിങ്ങള്‍ ഏതുജാതിയില്‍ പെട്ടവരായാലും ഇശോയെ ഏകരക്ഷകനായി സ്വീകരിച്ച് അവനോട് പ്രാര്‍ഥിച്ചാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും.

പ്രാര്‍ഥിക്കുന്നവരുടെ ജീവിതത്തില്‍ സഹനങ്ങളും പ്രയാസങ്ങളും ഉണ്ടാകും. രണ്ടുതരത്തിലാണ് സഹനങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകുന്നത്. ഒന്ന് ഈശോ അവുവദിക്കുന്ന സഹനങ്ങള്‍. അതിനുദാഹരണമാണ് ജോബിനുണ്ടായ സഹനങ്ങള്‍. രണ്ടാമത്തെ സഹനങ്ങള്‍ നമ്മുടെ പാപത്തിന്റെ ഫലങ്ങളാണ്. ഇത് സുഭാഷിതങ്ങളിലും പ്രഭാഷകനിലും വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ സഹനങ്ങളുടെ ശരിയായ കാരണമെന്തെന്ന് നിങ്ങള്‍ ആത്മപരിശോധന ചെയ്തുനോക്കുക.

പാപത്തിന്റെ ഫലമാണ് ഈ സഹനങ്ങളെങ്കില്‍ എത്രവലിയ പാപിയാണെങ്കിലും അത് പശ്ചാത്തപിച്ച് കര്‍ത്താവിനോട് ഏറ്റുപറയുക. അതിനുശേഷം ഹൃദയം നുറുങ്ങി നിങ്ങള്‍ പ്രാര്‍ഥിച്ചാല്‍ ദൈവം നിങ്ങളെ തൊടും. ഈശോ തരുന്നതെല്ലാം നിങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിക്കുക. തന്റെ മക്കളെല്ലാം നന്നായി ജീവിച്ച് തന്നെ മഹത്വപ്പെടുത്തണമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്. പക്ഷെ ഒരു കാര്യം മാത്രം. നിങ്ങള്‍ ഈശോയുടെ സുവിശേഷം ലോകമെങ്ങും അറിയിക്കാന്‍ ഒരു മണിക്കൂര്‍ നീക്കി വയ്ക്കണം. കാരണം നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍ മറ്റെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും എന്നാണല്ലോ കര്‍ത്താവ് പറഞ്ഞത്. അതിനായി നിങ്ങള്‍ക്ക് തന്നിരിക്കുന്ന കഴിവുകള്‍ ഉപയോഗിക്കുക. 24newslive.com ന്റെ പ്രാര്‍ഥനാ ഗ്രൂപ്പിലൂടെ ലോകമെങ്ങും സുവിശേഷം എത്തിക്കുവാന്‍ നിങ്ങളുടെ വിവിധങ്ങളായ കഴിവുകള്‍ ഉപയോഗിക്കുക. നമുക്കുള്ളത് ദൈവത്തിന് കൊടുത്താല്‍ ദൈവം ഉള്ളം നിറയ്ക്കും.


പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.


ഏക രക്ഷകനായ യേശുവിൽ വിശ്വസിക്കുന്ന, ഏതു മതസ്ഥർക്കും 24 ന്യൂസ് ലൈവ്.കോമിന്‍റെ ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം

Br Shibu kizhakkekuuttu Canada 🇨🇦  

പുതിയ ആളുകൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 


പുതിയ ആളുകളെ ഈ വാട്സ്ആപ്പ് നമ്പറിലേക്ക് ജോയിൻ ചെയ്യിപ്പിക്കുക 
 https://chat.whatsapp.com/Eelbwiz8IVA0g9Jx4KspD7

ആരാധനകളിൽ പ്രാർത്ഥിക്കാനും മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പുകളിൽ പ്രാർത്ഥിക്കാനും ആഗ്രഹമുള്ളവർക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം 



മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പ് ജോയിൻ ചെയ്യാനുള്ള ലിങ്ക്



ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്  
https://t.me/shibukizhakkekuttu

https://youtube.com/@newslivecom-ui1zx?si=qn_a3CDGoQ9ITjLq
ഇത് നമ്മുടെ യൂട്യൂബ് ലിങ്ക് ആണ്



    നാമെല്ലാം അന്ത്യകാല സുവിശേഷകരാണ്. ഇപ്പോഴത്തെ ലോകത്തിന്റെ ഗതിവിഗതികളെപ്പറ്റി ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ മത്തായി  24 , മര്‍ക്കോസ് പതിമൂന്ന്, ലൂക്കോസ്  17/   21, എസെക്കിയേല്‍ 36,37,38,39,40 അധ്യായങ്ങള്‍ വായിക്കുക. ദാനിയേലിന്റെ പുസ്തകം 11 മുതല്‍ 14 വരെയുള്ള അധ്യായങ്ങളും വായിക്കുക. ആമോസിന്റെ പുസ്തകവും വെളിപാടിന്റെ പുസ്തകത്തിലെ 6,13 എന്നീ അധ്യായങ്ങളും    ജോയൽ മൂന്നാം അധ്യായം     സഖറിയാ, പതിനാലാം അദ്ധ്യായം

    വായിക്കുക. കൂടാതെ പറഞ്ഞിരിക്കുന്ന രീതിയില്‍ ബൈബിള്‍ മുഴുവന്‍ വായിക്കാനും മറക്കരുത്.


24 ന്യൂസ് ലൈവ്.കോമിൽ  വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്

അതുപോലെ സാക്ഷ്യങ്ങളും അയച്ചുതരാതെ ഇരിക്കരുത് അതുപോലെതന്നെ ഇവിടെ  സാക്ഷ്യങ്ങൾ എഴുതി ഇടണം ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി   https://24newslive.com/testimonials    ഈ വാട്സ്ആപ്പ് നമ്പറിലേക്ക് കൂടെ സാക്ഷ്യങ്ങളും അയച്ചുതരണം മറക്കരുത് ഇവിടെ ഇടുന്ന കൂട്ടത്തിൽ  +14168397744

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക  .ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി  
https://24newslive.com/volunteer




24 ന്യൂസ് ലൈവ്.കോമിൽ  വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്

അതുപോലെ സാക്ഷ്യങ്ങളും അയച്ചുതരാതെ ഇരിക്കരുത് അതുപോലെതന്നെ ഇവിടെ  സാക്ഷ്യങ്ങൾ എഴുതി ഇടണം ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി   https://24newslive.com/testimonials    ഈ വാട്സ്ആപ്പ് നമ്പറിലേക്ക് കൂടെ സാക്ഷ്യങ്ങളും അയച്ചുതരണം മറക്കരുത് ഇവിടെ ഇടുന്ന കൂട്ടത്തിൽ  +14168397744

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക  .ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി  
https://24newslive.com/volunteer


സ്‌നേഹപൂര്‍വ്വം.
ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ

Br  Shibu Kizhakkekuttu  Canada
+1416 839 7744    ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം നിങ്ങള് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് വേണം ചെയ്യാൻ  ഇതെൻറെ പേഴ്സണൽ നമ്പറാണ് ആരും വിളിക്കരുത് 

Comment

Related News

സച്ചിൻ അവളുടെ ബൗളിംഗ് ശൈലി "സുന്ദരവും സ്വാഭാവികവും" ആണെന്ന് വിശേഷിപ്പിച്ച്
അന്ന് ഞാന്‍ ജറുസലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിന മായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരേ ഒത്തുചേരും ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ
കഴിവുകള്‍ അത് തന്നവനുവേണ്ടി ഉപയോഗിക്കുക .ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്
അനുഗ്രഹം ലഭിക്കാന്‍ ബൈബിളെങ്ങനെ വായിക്കാം