ഈശോയെ ഉള്ളില്‍ കൊണ്ട് നടക്കാനുള്ള ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമിന്റെ വലിയ അത്ഭുത പ്രാര്‍ത്ഥന

09 April, 2024


ഈശോയെ ഉള്ളില്‍ കൊണ്ട് നടക്കാനുള്ള  ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമിന്റെ വലിയ അത്ഭുത പ്രാര്‍ത്ഥന.  ശക്തമായ ഈ പ്രാര്‍ത്ഥന എല്ലാ ആപത്തുകളിലും നിന്ന് നിങ്ങളെ സംരക്ഷിക്കും.


പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍. പാപിയായ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും എന്റെ ചുറ്റുവട്ടത്തുള്ളവരെയും  എന്നോട് ശത്രുത പുലര്‍ത്തുന്നവരെയും എന്റെ പ്രിയപ്പെട്ടവരെയും എന്റെ എല്ലാ നിയോഗങ്ങളെയും ദൈവവേല ചെയ്യുന്നവരെയും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമില്‍ പ്രാര്‍ഥിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ.


അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സില്‍ ഓര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ ഓര്‍ക്കുക. കുരിശു വരയ്ക്കുക. ഈ പ്രാര്‍ഥന എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ഒപ്പം ദൈവവചനവും മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപവും ഇതിനോടൊപ്പം ഉരുവിടണം.

ഇവിടം വരെയും നമ്മുടെ ചെറിയ അത്ഭുത പ്രാർത്ഥന

കരുണ തോന്നി ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഞങ്ങളെ ഒരുമിച്ചുകൂട്ടി 24 ന്യൂസ് ലൈവ്.കോമിലൂടെ ഈശോയോട് ചേര്‍ന്നു നിന്നുകൊണ്ട് 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുവാന്‍ തെരഞ്ഞെടുത്തതിന് സര്‍വ്വശക്തനായ ദൈവത്തിന് നന്ദിയും സ്തുതിയും മഹത്വവും ആരാധനയും അര്‍പ്പിക്കുന്നു.


ഓരോ ദിവസവും കുറച്ചു സമയം ഞങ്ങള്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും  ഈ ഗ്രൂപ്പിലൂടെ  പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ പരമദിവ്യ കാരുണ്യ ഈശോയ്ക്ക്  എന്നേരവും   ആരാധനയും സ്തുതിയും മഹത്വവും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.


ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാത്തരത്തിലുള്ള തടസ്സങ്ങളില്‍ നിന്നും ദുഷ്ടാത്മാക്കളുടെ ശക്തിയില്‍ നിന്നും അവനൊരുക്കുന്ന കെണിയില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കാന്‍ വിശുദ്ധ മിഖായേലിനെ നിയോഗിക്കണമേ ഈശോയേ.


24 ന്യൂസ് ലൈവ്.കോമിലൂടെ ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുവാനും ഈ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുവാനും ഞങ്ങളുടെ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ നിന്നും   കുടുംബത്തില്‍ നിന്ന് മരിച്ച് സ്വര്‍ഗത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരോട് മധ്യസ്ഥം അപേക്ഷിക്കുന്നു.  

ഈ  പ്രാർത്ഥനാ ഗ്രൂപ്പിൽ നിന്നും കുടുംബത്തിൽ നിന്നും മരിച്ചു പോയ  ഓരോരുത്തരെയും ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥന ഗ്രൂപ്പിലും ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്തും ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്റെ  തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.


പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന ആര്‍ക്കെങ്കിലും ഇപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വശക്തനായ ദൈവത്തിന്റെ തൊട്ടരികില്‍ ഇരിക്കുന്ന പൂര്‍വപിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും രാജാക്കന്മാരുടെയും ശിഷ്യന്മാരുടെയും മാലാഖമാരുടെയും വിശുദ്ധരുടെയും മധ്യസ്ഥം ഞങ്ങള്‍ തേടുന്നു.ഞങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഈ പ്രാര്‍ത്ഥന ഗ്രൂപ്പിനെ ശക്തിപ്പെടുത്തണമേ. പരിശുദ്ധ അമ്മയോടും ഞങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥനാ സഹായം ചോദിക്കുന്നു.


13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുവാന്‍ പരിശ്രമിക്കുന്ന ഈ പത്രത്തെയും ബ്രദര്‍ ഷിബു കിഴക്കേക്കുറ്റിനെയും കുടുംബത്തെയും പ്രിയ ഈശോയേ അങ്ങയുടെ കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു. മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തരെയും അനുഗ്രഹിക്കണമേ. സുവിശേഷവേലയ്ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുന്ന ഓരോരുത്തരെയും ഈശോയേ അങ്ങയുടെ കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു


എത്ര വലിയ സഹനത്തിലൂടെ കടന്നുപോയാലും ഈശോയോടൊപ്പം ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കൃപകളും അനുഗ്രഹങ്ങളും വരദാനങ്ങളും നല്‍കണമേ. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഞങ്ങളെ സഹായിക്കുവാന്‍ പരിശുദ്ധാത്മാവിനെ അയക്കണമേ. സുവിശേഷവേലയ്ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുന്ന ഓരോരുത്തര്‍ക്കും ഈ പ്രാര്‍ത്ഥന ഗ്രൂപ്പ് സഹായമാകണമേ. എല്ലാ അനുഗ്രഹങ്ങളും തരുന്നത് ദൈവമാണെന്നുള്ള ബോധ്യം ഇവിടെ പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും ഉണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു.


മാര്‍പാപ്പയ്ക്ക് വേണ്ടിയും ബിഷപ്പുമാര്‍ക്ക് വേണ്ടിയും പുരോഹിതര്‍ക്ക് വേണ്ടിയും  സിസ്റ്റേഴ്‌സിന് വേണ്ടിയും  അല്മായര്‍ക്ക് വേണ്ടിയും ഈ ഭൂമിയില്‍ ദൈവവേല ചെയ്യുന്ന ഓരോരുത്തര്‍ക്ക് വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരെയും  മലിനമാകാതെ കാത്തുകൊള്ളണമേ.


സര്‍വ്വശക്തനായ ദൈവമാണ് ഈ പ്രാര്‍ത്ഥന ഗ്രൂപ്പിനെ നയിക്കുന്നത് എന്നുള്ള ഉറപ്പ് ലഭിക്കാന്‍ പരിശുദ്ധാത്മാവിന്റെ കൃപാവരത്തിനായും സംശയലേശമന്യേ ദൈവം ഞങ്ങള്‍ക്ക് വേണ്ടത് തരുമെന്നുള്ള വിശ്വാസവും ഉണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.എന്റെ കാവല്‍ മാലാഖയെ അയോഗ്യനായ എന്നെ ദൈവത്തിന്റെലേക്ക് എത്തിക്കേണമേ. സര്‍വ്വശക്തനായ ദൈവമേ  ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം ഏറ്റു ചൊല്ലുന്ന ഞങ്ങളെ എല്ലാതരത്തിലുള്ള പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും സംരക്ഷിച്ചു  കൊള്ളണമേ

ഇത് മൊത്തം ചെല്ലുമ്പോൾ ആണ് വലിയ അത്ഭുത പ്രാർത്ഥനയായി മാറുന്നത്    


പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്ത് പ്രാര്‍ത്ഥിക്കാനുള്ള ലിങ്കുകള്‍ വെബ്‌സൈറ്റിലുണ്ട്. താല്പര്യമുള്ളവര്‍ മാത്രമേ  ജോയിന്‍ ചെയ്യാവൂ. എല്ലാ പ്രാര്‍ത്ഥനകളും വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും. 


പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.


https://chat.whatsapp.com/CoplYkoG6b22N1tNcuKato

https://chat.whatsapp.com/HWPFj605E0TID9iDGHtPml
 
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu

ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx

ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A

Br Shibu Kizhakkekuttu  Canada

Comment

Editor Pics

Related News

24newslive.com ന്റെ ചെറിയ അത്ഭുത പ്രാര്‍ത്ഥന
കുടുംബം തകരാതിരിക്കാൻ, മാനസിക രോ​ഗികൾക്ക് വേണ്ടി പ്രാർത്ഥിക്കാം.
മദ്ധ്യസ്ഥ പ്രാർത്ഥനാ ​ഗ്രൂപ്പ്; ദൈവാനു​ഗ്രഹത്തിന്റെ തണലിടം
കുടുംബപ്രശന്ങ്ങൾ പരിഹരിക്കാൻ ഒരു ഫോർമുല