കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മ പൊലീസില്‍ കീഴടങ്ങി

12 April, 2024

കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ പൊലീസില്‍ കീഴടങ്ങി. ആന്ധ്രാപ്രദേശിലാണ് ഏഴ് വയസുള്ള മകനെയും ഒമ്പത് വയസുള്ള മകളെയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഗംഗാദേവി കൊലപ്പെടുത്തിയത്. ആത്മഹത്യ ചെയ്ത് മരിക്കാനാണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു. 

യുവതി എന്തിനാണ് കുട്ടികളെ കൊന്നതെന്ന് വ്യക്തമല്ല, നിലവില്‍ ഗംഗാദേവി പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കുട്ടികളോട് മോശമായി പെരുമാറിയതിന് ഭര്‍ത്താവിനെതിരെ ഇവര്‍ തന്നെയാണ് പരാതി നല്‍കിയത്. ഗംഗാദേവിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ഗംഗാദേവിയുടെ ജീവിത സാഹചര്യവും മാനസികാവസ്ഥയും വളരെ മോശമാണെന്നും ഒരുപക്ഷേ കുട്ടികളേയും കൊന്ന് സ്വയം ആത്മഹത്യ ചെയ്യാനാകാം അവര്‍ ഉദ്ദേശിച്ചിരുന്നതെന്നും പോലീസ് പറയുന്നു.  

'രാത്രി 1 മണിയോടെ ഞങ്ങള്‍ക്ക് കോള്‍ ലഭിച്ചു. ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍, കുട്ടികളെ കൊന്നതായി യുവതി സമ്മതിച്ചു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്,' ഡിസിപി പറഞ്ഞു. Comment

Editor Pics

Related News

യു.കെ യാത്രയ്ക്കിടെ നഴ്‌സിന്റെ മരണം; വില്ലന്‍ അരളിച്ചെടി
ബ്രിട്ടനിലെ അതിസമ്പന്നര്‍ ജി പി ഹിന്ദുജയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഭാര്യയും
കൊവിഷീല്‍ഡ് രക്തം കട്ടപിടിയ്ക്കുന്ന രോഗത്തിന് കാരണമാകും; ആസ്ട്രാസെനെക്ക
നടന്‍ മാത്യുവിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു