Or copy link
ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരേമനസ്സോടെ കൈകോര്‍ത്തുപിടിച്ചപ്പോള്‍ സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുക എന്ന വമ്പന്‍ ലക്ഷ്യം ചെറുതായി. കൈയബദ്ധം മൂലം സൗദി ബാലന് മരിക്കാനിടയായ സംഭവത്തില്‍ 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരുകയാണ് അബ്ദുല്‍ റഹീം. വധശിക്ഷയില്‍നിന്ന് ഒഴിവാക്കാന്‍ സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയാണ് മലയാളികള്‍ കൈകോര്‍ത്ത് സമാഹരിച്ചത്. തുക സൗദി കുടുംബത്തിന് നല്‍കാനുള്ള അന്തിമ ദിവസത്തിന് മൂന്നു ദിവസം ശേഷിക്കേയാണ് 34 കോടി പൂര്‍ണമായി സ്വരൂപിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ പണസമാഹരണം 30 കോടി കവിഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കുള്ളിലാണ് 4 കോടി രൂപ കൂടി ലഭിച്ചത്. ചൊവ്വാഴ്ചയാണ് പണം നല്‍കാനുള്ള അവസാന തീയതി. തുക സമാഹരിക്കുന്നതിന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപ്പിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈകിട്ട് 4.30 വരെ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34കോടി സമാഹരിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ഇവിടെ പിരിച്ചെടുത്ത പണം ഇന്ത്യന്‍ എംബസി വഴി സൗദിയിലെത്തിക്കും. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാന്‍ ശ്രമം തുടങ്ങി.
നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാല്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാര്‍ത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികള്‍ കൈയയച്ച് സഹായിക്കുകയായിരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരും ഒട്ടേറെ സന്നദ്ധപ്രവര്‍ത്തകരും റഹീമിന്റെ മോചനത്തിനായി നേരിട്ടിറങ്ങി. മോചനത്തിന് പണം സമാഹരിക്കുന്നതിനായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ യാചകയാത്ര നടത്തുകയാണ് ബോബി ചെമ്മണ്ണൂര്‍. പ്രവാസികളും വലിയതോതില്‍ സഹായിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായിരുന്നു ജനകീയ സമിതിയുടെ രക്ഷാധികാരികള്‍.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment