പനി ബാധിച്ച് മലയാളി യുവതി ബഹ്‌റൈനില്‍ മരിച്ചു

07 May, 2024

മനാമ: പനി ബാധിച്ച് മലയാളി യുവതി ബഹ്‌റൈനില്‍ മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശിനി ടിന കെല്‍വിനാണ് (34) ബഹ്‌റൈന്‍ സല്‍മാനിയ ആശുപത്രിയില്‍ മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു ടിന. 

ബഹ്‌റൈനില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. റോയല്‍ കോര്‍ട്ടില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന കെല്‍വിന്‍ ആണ് ഭര്‍ത്താവ്. രണ്ട് ആണ്‍കുട്ടികള്‍ ബഹ്‌റൈന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. 


Comment

Editor Pics

Related News

പനി ബാധിച്ച് മലയാളി യുവതി ബഹ്‌റൈനില്‍ മരിച്ചു
അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു, രാജ്യത്ത് ഒരാഴ്ച ദു:ഖാചരണം
യു.എ.ഇ ല്‍ കനത്തമഴ, റെഡ് അലര്‍ട്ട്
ഒമാനില്‍ പ്രളയം, കെട്ടിടം തകര്‍ന്നുവീണ് മലയാളി മരിച്ചു