Or copy link
അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്നൂന് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന് അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ എല്‍ ഐന്‍ മേഖലാ പ്രതിനിധിയും ഇപ്പോഴത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അമ്മാവനുമാണ് ശൈഖ് തഹ്നൂന്. യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
ശൈഖ് നഹ്‍നൂന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുശോചിച്ചു. മേയ് ഒന്ന് ബുധനാഴ്ച മുതലായിരിക്കും ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആരംഭിക്കുക. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നിരവധി പരിപാടികളില്‍ യുഎഇ പ്രസിഡന്റിനൊപ്പം ശൈഖ് തഹ്നൂന് പങ്കെടുത്തിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്നൂന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.
അല്‍ ഐന്‍ മേഖലയിലെ യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയാവുന്നതിന് മുമ്പ് ശൈഖ് തഹ്നൂന്, അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (അഡ്നോക്) ചെയര്‍മാനായും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അബുദാബി - അല്‍ ഐന്‍ റോഡിന് 2018ല്‍ ശൈഖ് തഹ്നൂന്റെ പേര് നല്‍കിയിരുന്നു.
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
Comment