കുവൈത്തില്‍ വാഹനാപകടം; 7 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, രണ്ടു മലയാളികള്‍ക്ക് പരുക്ക്

09 July, 2024

കുവൈത്ത്: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം.  രണ്ടു മലയാളികള്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബീഹാര്‍, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേര്‍ ചികിത്സയിലാണ്.

തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.ജീവനക്കാര്‍ സഞ്ചരിച്ച ബസ്, അബ്ദുള്ള അല്‍ മുബാറക് പ്രദേശത്തിന് എതിര്‍വശമുള്ള യു-ടേണ്‍ ബ്രിഡ്ജില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റവരെ രക്ഷപ്പെടുത്തി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.






Comment

Editor Pics

Related News

വിസിറ്റിങ് വിസക്കാരെ ജോലിക്കെടുത്തൽ യു.എ.യിൽ 10 ലക്ഷം ദിർഹം പിഴ
യുഎയിൽ ശമ്പള അടിസ്ഥാനത്തില്‍ ഫാമിലി വിസ
ഒമാനില്‍ കപ്പലപകടം: ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി
യു.എ.ഇയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര്