Or copy link
ജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം. നടന് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം ഗുരുവായൂരില്‍ വിവാഹിതയായി. നവനീത് ഗിരീഷാണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ജയറാം കുടുംബം എന്നും പ്രേക്ഷരുടെ ഇഷ്ടതാരകുടുബമാണ്. ജയറാമിന്റെ മക്കളായ മാളവികയും കാളിദാസും പ്രേക്ഷരുടെ പ്രിയപ്പെട്ടവരാണ്. പാര്‍വ്വതി - ജയറാം - കണ്ണന് - ചക്കി എന്നിവരടങ്ങുന്ന കുടുംബത്തെ ഏറെ ഇഷ്ടത്തോടെയാണ് സിനിമാപ്രേക്ഷകര്‍ നോക്കി കാണുന്നത്. അവരുടെ ഓരോ സന്തോഷങ്ങളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. കാളിദാസിന്റെയും താരിണിയുടേയും കല്യാണ നിശ്ചയത്തിന് പിന്നാലെ മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയവും വലിയ ആഘോഷമായിരുന്നു.
നവനീത് ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. മാളവിക അഭിനയ കുടുംബത്തിലെ അംഗം ആണെങ്കിലും, ഇനിയും സിനിമയില്‍ വന്നിട്ടില്ല. മോഡലിംഗ് ആണ് മാളവികയുടെ മേഖല. യുവ നടനുമായ കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നതും ആരാധകര്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടന്മാരില് ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത കാളിദാസിന്റെ വധു തരിണി കലിംഗരായര്‍.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment