Or copy link
28 June, 2024
പഠിക്കാന്‍ മിടുക്കരായവരും രാഷ്ട്രീയത്തില്‍ വരണമെന്ന് നടന്‍ വിജയ്. 10, 12 ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.
രാഷ്ട്രീയത്തില്‍ മാത്രമല്ല തമിഴ്‌നാട്ടില്‍ പല രംഗത്തും നല്ല നേതാക്കള്‍ ഇല്ല. നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തില്‍ വരണം, നാട്ടിലെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കണം കൃത്യമായി നിരീക്ഷിക്കണം അപ്പോഴാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാകുകയെന്നും താരം പറഞ്ഞു. നമുക്കു വേണ്ടതു മികച്ച ഡോക്ടര്‍മാരോ എന്‍ജിനീയര്‍മാരോ അഭിഭാഷകരോ അല്ല. തമിഴ്‌നാടിനു വേണ്ടത് നല്ല നേതാക്കളെയാണ്. അതാണ് എന്റെ ആഗ്രഹം. തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാന്‍
'സമൂഹമാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണം. ശരിതെറ്റുകള്‍ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാന്‍'. വിജയ് പറഞ്ഞു
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment