Or copy link
ദില്ലി: അമൃത പാണ്ഡെ എന്നറിയപ്പെടുന്ന ഭോജ്പുരി നടി അന്നപൂര്‍ണയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബീഹാറിലെ ഭഗല്‍പൂരിലെ അപ്പാര്‍ട്ട്മെന്റിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് നടി ഇന്‍സ്റ്റാഗ്രാമിലിട്ട ഒരു നിഗൂഢ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ഭഗല്‍പൂരിലെ അപ്പാര്‍ട്ടുമെന്റില്‍ നടിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോഗ്സര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. സംഭവ സ്ഥലം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്) പരിശോധിച്ചു. സ്ഥലത്ത് നിന്ന് കഴുത്തിലെ സാരി കുരുക്കും മൊബൈലും മറ്റ് സാമഗ്രികളും കണ്ടെടുത്തു. ഭോജ്പുരിയിലും ഹിന്ദിയിലും നിരവധി സിനിമകളിലും ഷോകളിലും വെബ് സീരീസുകളിലും പരസ്യങ്ങളിലും പ്രവര്‍ത്തിച്ച നടിയാണ് അന്നപൂര്‍ണ.
മരിക്കുന്നതിന് മുമ്പ്, അന്നപൂര്‍ണയുടെ വാട്സ്അപ്പ് സ്റ്റാറ്റസ് പുറത്തുവന്നു. ജീവിതം രണ്ട് ബോട്ടുകളിലായിരുന്നുവെന്നും, ബോട്ട് മുക്കി വഴി എളുപ്പമാക്കിയെന്നുമായിരുന്നു സ്റ്റാറ്റസ്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കട്ടിലില്‍ കാണുകയായിരുന്നു. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ അമൃതയുടെ സഹോദരി മുറിയിലേക്ക് പോയതായി വീട്ടുകാര്‍ പറയുന്നു. ഈ സമയത്ത് അവളെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. വീട്ടുകാര്‍ കുരുക്ക് മുറിച്ച് ഉടന്‍ തന്നെ നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഏപ്രില്‍ 26-ന് നടന്ന സഹോദരി വീണയുടെ വിവാഹത്തിന് അമൃത എത്തിയതായി കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍ എന്താണ് അവളെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്ന് ആര്‍ക്കും അറിയില്ലെന്നും കുടുംബം പറയുന്നു. മുംബൈയില്‍ താമസിക്കുന്ന ആനിമേഷന്‍ എഞ്ചിനീയറായ ചന്ദ്രമണി ജംഗദിനെയാണ് അമൃത വിവാഹം കഴിച്ചത്. അവര്‍ക്ക് കുട്ടികളില്ല. അമൃത തന്റെ കരിയറിനെ കുറിച്ച് വളരെയധികം ആശങ്കാകുലയായിരുന്നുവെന്ന് സഹോദരി പറയുന്നു. സഹോദരി വിഷാദാവസ്ഥയിലായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും സഹോദരി പറഞ്ഞു. ഭോജ്പുരി സിനിമകള്‍ക്ക് പുറമെ ഒരു വെബ് സീരീസിലും അമൃത പ്രവര്‍ത്തിച്ചിരുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും അവര്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് അമൃതയുടെ ഹൊറര്‍ വെബ് സീരീസായ 'പ്രതിശോധ്' ആദ്യഭാഗം പുറത്തിറങ്ങിയത്.
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
Comment