കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു മോശമായി പെരുമാറി; നടി റോഷ്‌ന ആന്‍ റോയ്

03 May, 2024


മേയറോട് മോശമായി പെരുമാറി എന്ന് ആരോപിക്കപ്പെടുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ആരോപണവുമായി സിനിമാ താരം റോഷ്‌ന ആന്‍ റോയ്. യദു തന്നോട് മോശമായി സംസാരിച്ചുവെന്നും അത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും റോഷ്‌ന പറഞ്ഞു. മലപ്പുറത്തു നിന്നും എറണാകുളത്തേക്കുള്ള യാത്രാ മാധ്യേ കുന്നംകുളത്ത് വച്ചുണ്ടായ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി വിവരിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നതെന്ന് റോഷ്‌ന ആന്‍ റോയ് പറയുന്നു.

കുറിപ്പില്‍ പറയുന്നത് ഇങ്ങനെ. സഹോദരനൊപ്പം മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. കുന്നംകുളം റൂട്ടില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഒരു വണ്ടിക്ക് മാത്രമേ പോകാന്‍ സ്ഥലമുണ്ടായിരുന്നുള്ളൂ. സൈഡ് കൊടുക്കാന്‍ പോലും ഇടമില്ലാത്തിടത്ത് യദു അപകടകരമായി വണ്ടിയെടുത്തുകൊണ്ടുപോയെന്നുമാണ് റോഷ്‌ന കുറിച്ചത്. തന്റെ വാഹനത്തിന് പിന്നില്‍ വന്ന് ഹോണ്‍ മുഴക്കിയത് പോലെ താനും തിരിച്ച് ഹോണ്‍ മുഴക്കിയപ്പോള്‍ ബസ് നടുറോഡില്‍ നിര്‍ത്തി പുറത്തിറങ്ങി വന്ന് റോക്കി ഭായ് കളിച്ചുവെന്നും, വളരെ മോശമായി സംസാരിച്ചുവെന്നുമാണ് റോഷ്‌ന വിവരിച്ചു. വഴിയില്‍ കണ്ട എംവിഡിയോട് ഇക്കാര്യം പരാതിപ്പെട്ടുവെന്നും വിഷയം പൊലീസുകാര്‍ സംസാരിച്ച് പരിഹരിച്ച് വിട്ടെന്നും റോഷ്‌ന വ്യക്തമാക്കി.

മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കില്‍ സാധാരണക്കാരിയായ എന്നോട് കാണിച്ചതില്‍ യാതൊരു അതിശയവും ഇല്ല. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ഗതാഗത വകുപ്പ് അധികൃതര്‍ തക്കതായ ശിക്ഷ നല്‍കണമെന്ന് റോഷ്‌ന അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെന്നും ഒന്നുകൂടി ഓര്‍മിപ്പിക്കാനാണ് നിലവില്‍ പോസ്റ്റിടുന്നതെന്നും പറഞ്ഞുകൊണ്ടാണ് റോഷ്ന പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Comment

Related News

ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പാകം ചെയ്ത ഭർത്താവ് പിടിയിൽ
ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവറെ കെട്ടിപ്പിടിച്ച് നടൻ സെയ്ഫ് അലിഖാൻ
ഷാരോൺ വധക്കേസ്; ജഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ മെൻസ് അസോസിയേഷൻ ശ്രമം
പോക്സോ കേസിൽ നടനും സംവിധായകനുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്