ദുരിതാശ്വാസനിധിയ്ക്കെതിരെ പോസ്റ്റ്, അഖിൽ മാരാർക്കെതിരെ കേസ്

04 August, 2024


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട അഖിൽ മാരാർക്കെതിരെ കേസെടുത്തു. കൊച്ചി ഇൻഫോപാർക്ക് പൊലീസ് ആണ് നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് താൻ പണം നൽകില്ലെന്നും ദുരന്തബാധിതർക്കായി അഞ്ചുസെന്റ് സ്ഥലത്തിൽ മൂന്ന് വീടുകൾ നിർമിച്ച് നൽകുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ അഖിൽ മാരാരുടെ പ്രതികരണം.

കേസെടുത്തതിന് പിന്നാലെ മഹാരാജാവ് നീണാൾ വാഴട്ടെയെന്നായിരുന്നു ഫേസ്ബുക്കിലൂടെ അഖിൽ മാരാരുടെ പ്രതികരണം. ‘അങ്ങനെ വീണ്ടും കേസ്, മഹാരാജാവ് നീണീൾ വാഴട്ടെ’, എന്നാണ് അഖിൻ മാരാർ കുറിച്ചത്. താൻ വയനാട്ടിലെ ദുരന്തബാധിതർക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിലൂടെ പറഞ്ഞു.

Comment

Related News

പ്രശസ്ത മോഡലിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കനാലിൽ
ആർജെ അഞ്ജലിയെ രൂക്ഷമായി വിമർശിച്ച് നടി ​ഗീതി സം​ഗീത
നടി കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു
മാധ്യമപ്രവർത്തകർ യുദ്ധഭൂമിയിലെ സത്യത്തിന്റെ നാവ്; ഐ.പി.സി.എൻ.എ കാനഡ പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്